Posted On
date_range Updated On
date_range രാജസ്ഥാനിൽ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 4.2 തീവ്രത
ജയ്പൂർ: രാജസ്ഥാനിലെ ബിക്കാനീറിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഞായറാഴ്ച പുലർച്ചെ 2.16ഓടെയായിരുന്നു സംഭവം. സമീപപ്രദേശങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
ബിക്കാനീറിൽ നിന്നും പടിഞ്ഞാറ് 516 കിലോ മീറ്റർ അകലെ എട്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തിൽ നാശ നഷ്ടമുള്ളതായി റിപ്പോർട്ടുകളില്ല. പടിഞ്ഞാറൻ ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
നേരത്തെ പാകിസ്താനിലുണ്ടായ ഭൂകമ്പത്തിൽ ഒമ്പത് പേർ മരിച്ചിരുന്നു. അഫ്ഗാനിസ്താനിലെ ഹിന്ദുകുഷ് മേഖലയിലും ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. അഫ്ഗാനിസ്താനിലുണ്ടായ ഭൂകമ്പത്തിൽ നാല് പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.