Posted On
date_range Updated On
date_range മാഘ പൂർണിമ; ഗംഗയിൽ ഭക്തരുടെ വൻ തിരക്ക്
വാരണാസി: വാരണാസിയിലെ പ്രയാഗ് ഘട്ടിൽ മാഘ പൂർണിമ നാളിൽ ഭക്തരുടെ വൻ തിരക്ക്. നിരവധി പേരാണ് ഞായറാഴ്ച രാവിലെ ഗംഗാ നദിയിൽ പുണ്യസ്നാനം നടത്തിയത്. ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശംസകൾ നേർന്നു.
പൗർണ്ണമി ദിനത്തിൽ ലക്ഷക്കണക്കിന് ആളുകൾ ഗംഗയിൽ സ്നാനം ചെയ്യും. ശേഷം കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കുന്നതോടെ ഒരു മാസം നീണ്ട കൽപവാസവും (പ്രത്യേക കുടിലുകളില്‍ മിതഭക്ഷണം കഴിച്ച് ഭജനം നടത്തി താമസിക്കൽ) മറ്റ് ചടങ്ങുകളും അവസാനിക്കുന്നു.
എല്ലാ വര്‍ഷവും മാഘ മാസത്തിലെ ശുക്ല പക്ഷത്തിലെ പൗര്‍ണ്ണമി ദിവസമാണ് മാഘ പൂര്‍ണിമ ഉത്സവം ആഘോഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.