Posted On
date_range Updated On
date_range ട്രാക്കിലെ മൃതദേഹങ്ങൾ നീക്കം ചെയ്യുന്നതിനിടെ ട്രെയിനിടിച്ചു; സബ് ഇൻസ്‌പെക്ടറുടെ കൈ അറ്റു
ഭോപാൽ: റെയിൽവേ ട്രാക്കിൽ നിന്ന് മൃതദേഹങ്ങൾ നീക്കം ചെയ്യുന്നതിനിടെ ട്രെയിനിടിച്ച് സബ് ഇൻസ്‌പെക്ടറുടെ കൈ അറ്റു. മറ്റൊരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ കരയ്യ ഭദോലി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം.
രണ്ട് പേർ ട്രെയിനിൽ നിന്ന് വീണ് മരിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ബന്ദക്പൂർ പൊലീസ് പോസ്റ്റ് ഇൻ ചാർജ് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ രാജേന്ദ്ര മിശ്ര സംഭവസ്ഥലത്ത് എത്തിയത്. മൃതദേഹം പരിശോധിച്ച് പുറത്തെടുക്കുന്നതിനിടെ പെട്ടെന്ന് ട്രെയിൻ ഇടിക്കുകയായിരുന്നു.
മിശ്രയുടെ വലതുകൈ അറ്റുപോയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ പൊലീസ് വാഹനത്തിന്‍റെ ഡ്രൈവർ യാവർ ഖാനും പരിക്കേറ്റു. കൂടുതൽ ചികിത്സക്കായി മിശ്രയെയും ഖാനെയും ജബൽപൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.