ജബൽപൂർ: ഓപറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ച കേണൽ സോഫിയ ഖുറേഷിക്കെതിരെ വിവാദ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷാക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ മതിയായ വിവരങ്ങൾ ഉൾപ്പെടുത്താത്തതിൽ നീരസം പ്രകടിപ്പിച്ച് മധ്യപ്രദേശ് ഹൈകോടതി. വിവരങ്ങൾ ഉൾപ്പെടുത്തി എഫ്.ഐ.ആർ സമഗ്രമാക്കണമെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും നിർദേശം നൽകി. കഴിഞ്ഞ ദിവസം ഹൈകോടതി ഉത്തരവിനെത്തുടർന്നാണ് പൊലീസ് കേസെടുത്തത്.
നിലവിലെ എഫ്.ഐ.ആർ ചോദ്യം ചെയ്ത് ആരെങ്കിലും കോടതിയെ സമീപിച്ചാൽ റദ്ദാക്കപ്പെടാവുന്ന സ്ഥിതിയാണെന്നും ജസ്റ്റിസുമാരായ അതുൽ ശ്രീധരൻ, അനുരാധ ശുക്ല എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. തനിക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ് ഹൈകോടതി ഉത്തരവിട്ടതിനെതിരെ വിജയ് ഷാ സുപ്രീം കോടതിയെ സമീപിച്ചതിനിടെയാണ് കോടതി നിരീക്ഷണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.