വാഗ്ദാനങ്ങൾ നടപ്പാക്കി കമൽനാഥ് സർക്കാർ; പെൺകുട്ടികളുടെ വിവാഹ സഹായം ഉയർത്തി

ഭോപ്പാൽ: നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുമ്പാകെ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് മധ്യപ്രദേശി ലെ കമൽനാഥ് സർക്കാർ തുടരുന്നു. പെൺകുട്ടികളുടെ വിവാഹത്തിന് നൽകുന്ന ധനസഹായം മന്ത്രിസഭാ യോഗം വർധിപ്പിച്ചു. നിലവി ലെ 28,000 രൂപയിൽ നിന്ന് 51,000 രൂപയായാണ് വർധന. ഇതുവഴി 35,000 കോടി രൂപയുടെ അധിക ബാധ്യത സർക്കാറിന് ഉണ്ടാകും.

കർഷകരുടെ 2 ലക് ഷം വരെയുള്ള വായ്പകൾ എഴുതിത്തള്ളാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. ഇതിന്‍റെ സമയപരിധി 2018 ഡിസംബർ 12 വരെ‍യാക്കി നിശ്ചയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ പൊലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം അവധി നൽകാൻ കോൺഗ്രസ് സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 28 വർഷത്തിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് അവധി നൽകാനുള്ള തീരുമാനം ഉണ്ടായിട്ടുള്ളത്. നിലവിൽ ആർജിത അവധി, വാർഷി അവധി, രോഗാവധി, കാഷ്വൽ ലീവ് എന്നിവ മാത്രമാണ് ഉണ്ടായിരുന്നത്.

15 വർഷം നീണ്ട ബി.ജെ.പി സർക്കാറിനെ അട്ടിമറിച്ചാണ് കോൺഗ്രസ് സംസ്ഥാനത്ത് ഭരണത്തിലേറിയത്. തെരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ച വാഗ്ദാനങ്ങൾ എത്രയും വേഗത്തിൽ നടപ്പാക്കാനുള്ള തീരുമാനത്തിലാണ് മുഖ്യമന്ത്രി കമൽനാഥ്.

Tags:    
News Summary - madhya pradesh govt marriage assistance -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.