​േറഷൻ കിറ്റുകളിൽ മോദിയുടെ പടം പതിക്കാൻ മധ്യപ്രദേശ്​ സർക്കാർ

ഭോപാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാ​​െൻറയും ചിത്രം പതിപ്പിച്ച്​ റേഷൻ കിറ്റുകൾ വിതരണം ചെയ്യാൻ മധ്യപ്രദേശ്​ സർക്കാറി​​‍െൻറ നീക്കം. അർഹരായ ഗുണഭോക്​താക്കളുടെ ചെലവിൽ ബി.ജെ.പി നേതാക്കളെ വ്യക്​തിപരമായി ബ്രാൻഡ്​​ ചെയ്യാനുള്ള നീക്കമാണിതെന്ന്​ കടുത്ത വിമർശനവുമായി കോൺഗ്രസ്​ രംഗത്തെത്തി.

അർഹരായവർക്ക്​ സൗജന്യ റേഷൻ നൽകുന്നതിൽ പരാജയപ്പെട്ട ​ബി.ജെ.പി സർക്കാർ പൊതു വിതരണ സംവിധാനത്തെ പി.ആർ വർക്കിന്​ ഉപ​യോഗിക്കുന്നുവെന്നും അതിനുവേണ്ടിയാണ്​ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും കോൺഗ്രസ്​ എം.എൽ.എ പി.സി. ശർമ കുറ്റ​പ്പെടുത്തി.

ആഗസ്​റ്റ്​​ ഏഴു മുതൽ 'അന്ന ഉത്സവ്​' നടത്താനും ഈ ചടങ്ങിനെ നരേന്ദ്ര മോദി ഓൺലൈനിൽ അഭിസംബോധന ചെയ്യാനും സംസ്​ഥാന സർക്കാർ പദ്ധതിയിട്ടിരുന്നു. 25,435 പൊതു വിതരണ സ​ംവിധാനം വഴി അർഹരായ 100 ഗുണഭോക്​താക്കൾക്ക്​ വീതം ബാഗുകളിൽ ​േറഷൻ നൽകാനാണ്​ തീരുമാനമെന്ന്​ പൊതു വിതരണവിഭാഗം ഉദ്യോഗസ്​ഥൻ അറിയിച്ചു. രണ്ടു മാസത്തേക്ക്​ വിതരണം ചെയ്യാനുള്ള റേഷൻ ​കേന്ദ്രവും മൂന്നു മാസത്തേക്കുള്ളത്​ സംസ്​ഥാന സർക്കാറുമാണ്​ നൽകുന്നതെന്നാണ്​ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫോ​ട്ടോകൾ പതിപ്പിക്കുന്നതിന്​ ന്യായീകരണമായി പറയുന്നത്​. ഛത്തിസ്​ഗഢ്​ മുഖ്യമന്ത്രി ഭൂപേഷ്​ ഭഗേലും സംസ്​ഥാന ഭക്ഷ്യമന്ത്രിയും സമാനമായ ​രീതിയിൽ റേഷൻ കിറ്റുകളിൽ ഫോ​ട്ടോ പതിപ്പിച്ചതും മധ്യപ്രദേശ്​ ഭക്ഷ്യ- സിവിൽ സ​ൈപ്ലസ്​ മന്ത്രി ബിസാഹുലാൽ സിങ്​ ഉന്നയിച്ചു. 

Tags:    
News Summary - Madhya Pradesh government to put Modi's picture in ration kits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.