നന്ദകുമാർ സിങ് ചൗഹാൻ
Posted On
date_range Updated On
date_range ബി.ജെ.പി എം.പി കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി: ബി.ജെ.പി എം.പി നന്ദകുമാർ സിങ് ചൗഹാൻ കോവിഡ് ബാധിച്ച് മരിച്ചു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം.
മധ്യപ്രദേശിലെ ഖണ്ഡ്വയിൽ നിന്നുള്ള ലോക്സഭാംഗമാണ്. ജനുവരി 11നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
ആരോഗ്യനില വഷളായതിനെത്തുടർന്നാണ് അദ്ദേഹത്തെ ഭോപ്പാലിൽ നിന്നും ഗുഡ്ഗാവിലെത്തിച്ചത്. കുറച്ച് ദിവസമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തി പോന്നത്.
1996 മുതൽ ഖണ്ഡ്വ മണ്ഡലത്തെ പ്രതിനിധീകരിച്ച് പോന്ന നന്ദകുമാർ 2009ൽ കോൺഗ്രസിലെ അരുൺ സുഭാവ് ചന്ദ്രയാദവിനോട് പരാജയപ്പെട്ടിരുന്നു. 2014 മുതൽ വീണ്ടും എം.പിയായി. ബി.ജെ.പി മധ്യപ്രദേശ് ഘടകത്തിന്‍റെ അധ്യക്ഷനുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.