മണിക്കൂറുകളുടെ യാത്ര ഇനി വെറും മിനിറ്റുകളിലേക്ക് ; ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി കേന്ദ്രം

ന്യൂഡൽഹി : രാജ്യത്തെ പ്രമുഖ നഗരങ്ങളായ ഡൽഹിയും വരാണസിയും തമ്മിലുള്ള യാത്രാസമയം പകുതിയിലധികമായി കുറക്കാൻ ലക്ഷ്യമിട്ടുള്ള അതിവേഗ റെയിൽവേ പദ്ധതിയുടെ വിവരങ്ങൾ പുറത്തുവിട്ട് റെയിൽവേ മന്ത്രാലയം. 2026-27 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതി പ്രകാരം ഡൽഹിയിൽ നിന്നും വാരണാസിയിലേക്കുള്ള യാത്രാസമയം വെറും 3 മണിക്കൂർ 50 മിനിറ്റായി ചുരുങ്ങും. നിലവിൽ മണിക്കൂറുകൾ നീളുന്ന യാത്രയാണ് ഇതിലൂടെ പകുതിയായി കുറയുന്നത്.

ഈ അതിവേഗ റെയിൽ പാതകൾ യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ വലിയ സാമ്പത്തിക ഹബ്ബുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും പരസ്പരം കൂടുതൽ അടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ റൂട്ട് അനുസരിച്ച് ചെന്നൈയിൽ നിന്നും ബംഗളുരുവിലേക്ക് സഞ്ചരിക്കാൻ ഏകദേശം 1 മണിക്കൂർ 13 മിനിറ്റ് മാത്രം മതിയാകും. ബംഗളുരു - ഹൈദരാബാദ് യാത്രക്ക് 2 മണിക്കൂറും, പുണെ - ഹൈദരാബാദ് യാത്രക്ക് 1 മണിക്കൂർ 55 മിനിറ്റും മാത്രമായി കുറയും. പശ്ചിമേന്ത്യയിൽ മുംബൈ - പുണെ യാത്ര വെറും 48 മിനിറ്റായും കുറയും.

ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ടൂറിസം, സാമ്പത്തിക മേഖലകൾക്ക് ഈ പുതിയ റെയിൽ ശൃംഖലകൾ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു. അതിവേഗ പാതകൾക്ക് പുറമെ, വടക്കുകിഴക്കൻ മേഖലയിൽ 40 കിലോമീറ്റർ നീളമുള്ള ഭൂഗർഭ റെയിൽവേ, ഉത്തരാഖണ്ഡിലെ ഋഷികേശ്-കർണപ്രയാഗ് റെയിൽവേ ലൈൻ, ജമ്മു കശ്മീരിലെ ഉറിയിലേക്കുള്ള റെയിൽവേ എന്നിവയും ഈ ബജറ്റ് പദ്ധതികളുടെ ഭാഗമാണ്. പശ്ചിമ ബംഗാളിലെ ദൻകുനിയെയും ഗുജറാത്തിലെ സൂറത്തിനെയും ബന്ധിപ്പിച്ചുകൊണ്ട് ചരക്കുനീക്കം സുഗമമാക്കാനുള്ള 'ഈസ്റ്റ്-വെസ്റ്റ് ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ' പദ്ധതിയും റെയിൽവേയുടെ പരിഗണനയിലുണ്ട്. ഈ പദ്ധതികൾ റെയിൽവേയുടെ ദീർഘകാല വികസനപദ്ധതിയുടെ ഭാഗമാണെന്നും പദ്ധതികൾ പെട്ടന്ന് പ്രവർത്തനത്തിൽ വരില്ലെന്നും റെയിൽവേ മന്ത്രാലയം കൂട്ടിച്ചേത്തു.

Tags:    
News Summary - India High-Speed Rail Expansion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.