മാധബി പുരി ബച്ച് സെബിയുടെ ആദ്യ വനിത അധ്യക്ഷ

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ അധ്യക്ഷയായി മാധബി പുരി ബുച്ചിനെ നിയമിച്ചു. നിലവിലെ സെബി മേധാവി അജയ് ത്യാഗിയുടെ കാലാവധി ഫെബ്രുവരി 28ന് അവസാനിക്കുന്നതിനെ തുടർന്നാണ് പുതിയ നിയമനം.

ഇതാദ്യമായാണ് വിപണി റെഗുലേറ്ററായ സെബിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിതയെത്തുന്നത്. സെബിയുടെ മുഴുവന്‍ സമയ അംഗമായിരുന്നു നേരത്തെ ഇവര്‍. സെബിയുടെ തലപ്പത്ത് സ്വകാര്യമേഖലയില്‍നിന്ന് ഒരാളെ നിമയിക്കുന്നതും ഇതാദ്യമായാണ്.

ഐ.സി.ഐ.സി.ഐ ബാങ്കില്‍ കരിയര്‍ ആരംഭിച്ച മാധബി 2009 ഫെബ്രുവരി മുതല്‍ 2011 മെയ് വരെ ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസില്‍ എം.ഡിയും സി.ഇ.ഒയുമായി പ്രവര്‍ത്തിച്ചു.

Tags:    
News Summary - madhabi puri buch appointed as sebi chairperson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.