ചെന്നൈ: സ്വയം കണ്ടുപിടിച്ച കോവിഡ് മരുന്ന് കഴിച്ചുമരിച്ച ഹെർബൽ കമ്പനി ജനറൽ മാനേജർക്ക് കോവിഡ് രോഗം സ്ഥിരീകിരിച്ചു. മൂന്ന് ദിവസം മുൻപാണ് സ്വയം വികസിപ്പിച്ച മരുന്ന് കഴിച്ച് 47കാരനായ ശിവനേശൻ മരിച്ചത്.
ജനസമ്മിതിയുള്ള ഉൽപന്നങ്ങളായ നിവാരൺ 90, വെൽവെറ്റ് ഷാംപൂ, മെമ്മറി പ്ലസ് എന്നീ മരുന്നുകൾ പുറത്തിറക്കിയിരുന്ന സുജാത ബയോടെക് എന്ന ഫാർമസി കമ്പനിയുടെ ജനറൽ മാനേജരായിരുന്നു ശിവനേശൻ. കമ്പനിയുടമ ഡോ. രാജ്കുമാറിനൊപ്പം തേനാംപേട്ടിലായിരുന്നു താമസം. രണ്ടുപേരും ചേർന്ന് നാളുകളായി കോവിഡിനെതിരെയുള്ള മരുന്ന് ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു.
സോഡിയം നൈട്രേറ്റ് കലർന്ന ഇതേ മരുന്ന് ഡോ. രാജ്കുമാറും കഴിച്ചിരുന്നുവെങ്കിലും തക്കസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ രക്ഷപ്പെട്ടു. എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് ശിവനേശന്‍റെ മരണം സംഭവിച്ചത്.
പരിശോധനാഫലം വന്നതിനുശേഷം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് മൃതദേഹം സംസ്ക്കരിച്ചത്. ഇദ്ദേഹത്തിന്‍റെ മൃതദേഹം പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.