എപ്പോഴും ചിരിക്കാൻ നയതന്ത്ര പ്രതിനിധിയോ രാഷ്​ട്രീയക്കാരനോ അല്ലെന്ന്​ രഞ്​ജൻ ഗൊഗോയ്​

ന്യൂഡൽഹി: സുപ്രീംകോടതി ജഡ്​ജിമാർക്കെതിരായ വ്യക്​തിപരമായ വിമർശനങ്ങൾ മൂലം യുവാക്കൾ ജഡ്​ജിമാരാവാൻ തയാറാവുന് നില്ലെന്ന്​ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയ്​. ജഡ്​ജിമാ​െര വ്യക്​തിപരമായി അധിക്ഷേപിക്കുന്നത്​ മോശം പ്രവണ തയാണെന്നും അദ്ദേഹം പറഞ്ഞു.

ഇൗ രീതിയിലുള്ള അധിക്ഷേപം ഭയന്നാണ്​ യുവാക്കളൊന്നും ജഡ്​ജിമാരാവാൻ തയാറാകാത്തത്​. ജഡ്​ജിമാരെ നിയമിക്കു​േമ്പാൾ സീന​ിയോറിറ്റിയെ മറികടന്ന്​ മെറിറ്റിന്​ പ്രാധാന്യം ലഭിക്കുന്നത്​ അസാധാരണമല്ലെന്നും രഞ്​ജൻ ഗോഗോയ്​ പറഞ്ഞു. ജഡ്​ജി നിയമനങ്ങളുമായി ബന്ധപ്പെട്ട്​ സമീപകാലത്ത്​ ഉയർന്ന ആരോപണങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എപ്പോഴും ചിരിക്കാൻ നയന്ത്ര പ്രതിനിധിയോ രാഷ്​​ട്രീയക്കാരനോ അല്ല താനെന്നും രഞ്​ജൻ ഗൊഗോയ്​ പറഞ്ഞു. തനിക്ക്​ ശരിയെന്ന്​ തോന്നുന്ന കാര്യങ്ങളാണ്​ ചെയ്യുന്നത്​. എല്ലാവരോടും എപ്പോഴും ചിരിച്ചിടപഴകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - 'm Not A Politician Or Diplomat To Keep Smiling-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.