മാലെഗാവിലും ആള്‍കൂട്ട ആക്രമണം; അഞ്ച് പേരെ പൊലീസ് രക്ഷപ്പെടുത്തി

മുംബൈ:  മഹാരാഷ്ട്രയിലെ ധൂലെയില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ എത്തിയവരെന്ന് സംശയിച്ച് അഞ്ച് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിന്‍െറ നടുക്കം മാറുന്നതിന് മുമ്പ് മാലെഗാവിലും സമാന ആക്രമണം. രണ്ട് വയസുകാരന്‍ ഉള്‍പടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് എതിരെയാണ് ആള്‍കൂട്ടം ആക്രമണം നടത്തിയത്. എന്നാല്‍, പൊലീസിന്‍െറ സമയോചിത ഇടപെടല്‍ കാരണം അത്യാഹിതം സംഭവിച്ചില്ല. ലാത്തിച്ചാര്‍ജ് നടത്തിയാണ് അഞ്ച് പേരെയും പൊലീസ് രക്ഷിച്ചത്.

ആള്‍ക്കൂട്ടം പൊലിസിന് നേരെയും ആമ്രകണം അഴിച്ചുവിട്ടു. കലാപം നടത്തിയതിനും കൃത്യനിര്‍വഹണത്തില്‍ നിന്ന് തടഞ്ഞതിലും നാട്ടുകാര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. സമൂഹ മാധ്യമങ്ങളിലെ അഭ്യൂഹമാണാ ആമ്രകണത്തിന് പിന്നിലെന്ന് പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. പര്‍ഭണിയില്‍ നിന്നുള്ള കുടുംബമാണ് ആക്രമണത്തിന് ഇരയായത്.

ജീവന്‍ പണയംവെച്ചാണ് കുടുംബത്തെ പൊലീസുകാര്‍ രക്ഷിച്ചതെന്ന് മാലെഗാവ് അഡീഷണല്‍ സൂപ്രണ്ട് ഹര്‍ഷ് പൊഡ്ഡാര്‍ പറഞ്ഞു. ഞായറാഴ്ച ഉച്ചക്കാണ് ധൂലെയില്‍ സക്രി താലൂക്കിലെ റെയിന്‍പാഡയില്‍ വാരാന്ത്യ ചന്തക്കിടെ അഞ്ച് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവര്‍ ഇറങ്ങിയിട്ടുണ്ടെന്ന വാട്സ് ആപ്പ് അഭ്യൂഹത്തെ തുടര്‍ന്നായിരുന്നു ആക്രമണം. ബസ്സില്‍ വന്നിറങ്ങിയ അഞ്ച് പേരാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ 35 പേര്‍ക്ക് എതിരെ കേസെടുക്കുകയും 15 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 20 വയസ്സില്‍ താളെയുള്ളവരാണ് അറസ്റ്റിലായവര്‍. 

Tags:    
News Summary - Lynching averted in Malegaon: Five people including 2-year-old child rescued by police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.