വി.കെ ശശികല

ബംഗളൂരു ജയിലിൽ ആഡംബര സൗകര്യം: ശശികലക്ക് മുൻകൂർ ജാമ്യം

ചെന്നൈ: ബംഗളൂരു ജയിലിൽ ആഡംബര സൗകര്യങ്ങൾ ഒരുക്കുന്നതിന് കൈക്കൂലി നൽകിയെന്ന കേസിൽ അന്തരിച്ച ജയലളിതയുടെ തോഴി വി.കെ ശശികലക്കും ബന്ധു ഇളവരസിക്കും ബംഗളുരു പ്രത്യേക കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

അവിഹിത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട ശശികലയും ഇളവരസിയും നാലു വർഷം ബംഗളൂരു അഗ്രഹാര ജയിലിലായിരുന്നു. തടവുകാലത്ത് ശശികല രണ്ട് കോടി രൂപ കൈക്കൂലി നൽകി പ്രത്യേക സൗകര്യങ്ങൾ ലഭ്യമാക്കിയതായാണ് കേസ്. അന്നത്തെ ജയിൽ വകുപ്പ് ഡി.ഐ.ജി രൂപയാണ് തെളിവുകൾ സഹിതം പരാതി നൽകിയത്. തുടർന്ന് റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ വിനയ് കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി ഇക്കാര്യം സ്ഥിരീകരിച്ചു.

തുടർന്ന് ചീഫ് ജയിൽ സൂപ്രണ്ട് കൃഷ്ണകുമാർ, സൂപ്രണ്ട് അനിത, ഇൻസ്പെക്ടർ പി. സുരേഷ്, അസിസ്റ്റന്‍റ് ഇൻസ്പെക്ടർ ഗജരാജ മക്കന്നൂർ, ശശികല, ഇളവരസി എന്നിവർക്കെതിരെ കേസെടുത്തു. ഈ കേസിലാണ് ശശികല, ഇളവരസി, പി. സുരേഷ്, ഗജരാജ മക്കന്നൂർ എന്നിവർക്ക് വെള്ളിയാഴ്ച അഴിമതി നിരോധന വിഭാഗം പ്രത്യേക കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. മൂന്നു ലക്ഷം രൂപ വീതം കെട്ടിവെക്കുകയും രണ്ട് ആൾ ജാമ്യം നൽകുകയും വേണം. 

Tags:    
News Summary - Luxury facility in Bangalore jail: Shashikala granted anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.