Posted On
date_range Updated On
date_range ലഖ്നോ ആശുപത്രിയിൽ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു
ലഖ്നോ: കിങ് ജോർജ് മെഡിക്കൽ കോളജ് ട്രോമ സെൻററിൽ തീപിടിത്തം. സംഭവത്തെ തുടർന്ന് രോഗികളെ ഒഴിപ്പിച്ചു. ആളപായമില്ലെന്നാണ് വിവരം. രണ്ടാം നിലയിലെ സ്റ്റോറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
രാത്രിയായതിനാൽ സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാൻ രോഗികളും ബന്ധുക്കളും ഏറെ ബുദ്ധിമുട്ടി. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നു. നിരവധി വാതിലുകളും മറ്റും തകർത്താണ് രോഗികളെ രക്ഷപ്പെടുത്തിയത്.
ഒഴിപ്പിച്ചവരിൽ അത്യാസന്ന നിലയിലുള്ള 200 രോഗികളുമുണ്ട്. ഇതിൽ ഒരു വനിതയെ ലോഹ്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. 250 രോഗികളാണുണ്ടായിരുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.