കിസാൻ മഹാപഞ്ചായത്ത് കേന്ദ്ര സർക്കാറിന്‍റെ ശവപ്പെട്ടിയിലെ അവസാന ആണിയാകും -രാകേഷ് ടികായത്

ന്യൂഡൽഹി: നവംബർ 22ന് ലഖ്​നോവിൽ നടക്കുന്ന കിസാൻ മഹാ പഞ്ചായത്ത് കർഷകവിരു​ദ്ധരായ കേന്ദ്രസർക്കാറിന്‍റെ ശവപ്പെട്ടിക്കുള്ള അവസാന ആണിയായിരിക്കുമെന്ന് ഭാരതിയ കിസാൻ യൂനിയൻ നേതാവ് രാകേഷ്​ ടികായത്. ഉത്തർപ്രദേശിലെ പൂർവാഞ്ചൽ മേഖലയിൽ പ്രക്ഷോഭത്തിന്‍റെ തീവ്രത വർധിപ്പിക്കുമെന്നും ടികായത് പറഞ്ഞു.

'നവംബർ 22 ന് നക്കുന്ന കിസാൻ മഹാ പഞ്ചായത്ത് ചരിത്രമാകും. കർഷക വിരുദ്ധരായ കേന്ദ്ര സർക്കാറിനും മൂന്ന് കരിനിയമങ്ങൾക്കുമുള്ള ശവപ്പെട്ടിയിലെ അവസാന ആണിയാണ് അതെന്ന് തെളിയിക്കും. പൂർവാഞ്ചൽ മേഖലയിൽ കർഷക സമരത്തിൻറെ തീവ്രത വർധിപ്പിക്കും' -ടികായത് ട്വിറ്ററിൽ കുറിച്ചു.

നവംബർ 27 മുതൽ കർഷകർ ട്രാക്ടറിൽ ഡൽഹി അതിർത്തിയിൽ എത്തി പ്രക്ഷോഭം ശക്തമാക്കുമെന്ന്​ ടികായത്​ നേരതെത മുന്നറിയിപ്പ്​ നൽകിയിരുന്നു. കർഷകരുടെ ടെൻറുകളും പ്രക്ഷോഭ സ്ഥലങ്ങളും പൊളിച്ചു നീക്കിയാൽ പൊലീസ് സ്റ്റേഷനുകളും മജിസ്ട്രേറ്റ് ഓഫിസുകളും സമര കേന്ദ്രങ്ങളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Lucknow Farmers' Meet Will Be "Last Nail In Coffin": Farmer Leader Rakesh Tikait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.