Posted On
date_range Updated On
date_range മോർച്ചറിയിലെ മൃതദേഹം നായ് കടിച്ചുകീറി
ലഖ്നോ: ഉത്തർപ്രദേശ് സർക്കാറിനു കീഴിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന സ്ത്രീയുടെ മൃതദേഹം ഭാഗികമായി നായ് ഭക്ഷിച്ചു. അണുബാധയെത്തുടർന്നു ചികിത്സക്കെത്തിയ ചിൻഹാട് സ്വദേശിയായ പുഷ്പ തിവാരിയാണ് (40) ശനിയാഴ്ച രാത്രി മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചതായിരുന്നു.
ഞായറാഴ്ച പുലർച്ചെ ബന്ധുക്കൾ എത്തിയപ്പോഴാണ് മുഖവും കഴുത്തും വികൃതമായ നിലയിൽ കണ്ടത്. തുടർന്നു നടത്തിയ പരിശോധനയിൽ നായ്യാണ് മൃതദേഹം കടിച്ചുകീറിയതെന്നു മനസ്സിലായി. കമ്മലും, മൂക്കുത്തിയും കാണാതായെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ സെക്യൂരിറ്റി സൂപ്പർവൈസറെയും കാവൽക്കാരനെയും പുറത്താക്കി അന്വേഷണം പ്രഖ്യാപിച്ചതായി ആരോഗ്യകാര്യ പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.