ന്യൂഡൽഹി: കഴിഞ്ഞ ലോക്സഭ പാസാക്കിയ വേതനച്ചട്ട ബില്ലിന് പുതിയ ലോക്സഭയുടെയും അ ംഗീകാരം. രാജ്യസഭയിൽ സർക്കാറിന് ബില്ലുകൾ പാസാക്കാൻ അനുകൂല അന്തരീക്ഷം ഒരുങ്ങിയ പ ശ്ചാത്തലത്തിലാണ് ബിൽ വീണ്ടും ലോക്സഭയിൽ പാസാക്കി രാജ്യസഭയുടെ പരിഗണനക്ക് അയ ക്കുന്നത്. തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട നാലു നിയമങ്ങൾ ഇല്ലാതാക്കുന്നത ിനാണ് േവതനച്ചട്ട ബിൽ -2019 സർക്കാർ കൊണ്ടുവരുന്നത്. വേതനവിതരണം, മിനിമം വേതനം, ബോണ സ് വിതരണം, തുല്യവേതന നിയമങ്ങളാണ് ലയിപ്പിച്ച് ഒന്നാക്കുന്നത്.
പ്രധാന വ്യവസ് ഥകൾ
4 മിനിമം വേതനം രാജ്യത്തെ വിവിധ മേഖലകളാക്കി തിരിച്ച് കേന്ദ്രസർക്കാർ നിജ പ്പെടുത്തും. അതിൽ കുറയാത്ത മിനിമം വേതനം സംസ്ഥാന സർക്കാറുകൾക്ക് നിശ്ചയിക്കാം.
4 പ ്രതിമാസം 24,000 രൂപക്കു മുകളിൽ വേതനം പറ്റുന്നവരുടെ കാര്യത്തിൽ മാത്രമാണ് തൊഴിലുടമക്ക് അംഗീകൃത ഡിഡക്ഷനുകൾ നടത്താൻ അധികാരം. വേതന പരിധി കൂടാതെ എല്ലാ ജീവനക്കാരുടെയും കാര്യത്തിൽ ഡിഡക്ഷൻ നടത്താൻ ഇനി തൊഴിലുടമക്ക് അധികാരമുണ്ടാവും.
4ബോണസിെൻറ അർഹതക്കായി വേതനപരിധി മേഖല സാഹചര്യങ്ങൾക്ക് അനുസൃതമായി സംസ്ഥാന സർക്കാറിന് നിശ്ചയിക്കാം.
4വ്യവസായ നടത്തിപ്പിൽ ഇൻസ്പെക്ടർ രാജ് ഇല്ലാതാവുന്നു. വ്യവസായശാലകളിൽ പരിശോധന നടത്തുന്നതിന് ഇൻസ്പെക്ടർമാർക്കു പകരം ഇൻസ്പെക്ടർ-കം-െഫസിലിേറ്ററ്ററെ നിയോഗിക്കും. ഇൗ ഉദ്യോഗസ്ഥൻ തൊഴിലാളിക്കും തൊഴിലുടമക്കും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകും.
4 തൊഴിൽ വിഷയങ്ങളിൽ പ്രോസിക്യൂഷൻ നടപടിയിലേക്ക് കടക്കുന്നതിനുമുമ്പ് തൊഴിലുടമയെ ഇൻസ്പെക്ടർ കേട്ടിരിക്കണം. എന്നാൽ, അഞ്ചു വർഷത്തിനു ശേഷമാണ് പ്രോസിക്യൂഷൻ എങ്കിൽ ഇതിെൻറ ആവശ്യമില്ല.
4 അര ലക്ഷം രൂപയിൽ താഴെ പിഴ വിധിക്കാവുന്ന കേസുകൾ ഇനി കേന്ദ്ര, സംസ്ഥാന അണ്ടർ സെക്രട്ടറിയുടെ പദവിയുള്ള ഉദ്യോഗസ്ഥന് തീർപ്പാക്കാം. കോടതി നടപടികൾ ഒഴിവാക്കാനാണ് ഇത്.
4വേതനം, വനിതാ വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടവക്ക് കേന്ദ്ര, സംസ്ഥാന തലങ്ങളിൽ ഉപദേശക സമിതികൾ രൂപവത്കരിക്കും.
4 ക്ലെയിം ഫയൽ ചെയ്യുന്നതിന് ഒരു തൊഴിലാളിക്ക് ഇനി മൂന്നു വർഷ സാവകാശം ലഭിക്കും. ഇപ്പോൾ ആറു മാസം മുതൽ രണ്ടു വർഷം വരെയാണ് സമയം.
4 ശമ്പളം അക്കൗണ്ടിലേക്ക് നൽകുന്നത് പ്രോത്സാഹിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.