ഹോളി; ലോക്സഭയും രാജ്യസഭയും രണ്ട് ദിവസം സമ്മേളിക്കില്ല

ന്യൂഡൽഹി: ഹോളി പ്രമാണിച്ച് മാർച്ച് 13നും ലോക്സഭയും രാജ്യസഭയും യോഗം ചേരില്ല. മാർച്ച് 14ന് ഇരുസഭകളും ഇതിനകം തന്നെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുസഭകളുടെയും ബിസിനസ് ഉപദേശക സമിതികൾ തീരുമാനിച്ചതിനെത്തുടർന്നാണ് യോഗങ്ങൾ റദ്ദാക്കിയത്.

2025 മാർച്ച് 13 വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന രാജ്യസഭയുടെ യോഗം റദ്ദാക്കിയതായി അംഗങ്ങളെ അറിയിച്ചതായി രാജ്യസഭാ സെക്രട്ടേറിയറ്റിന്‍റെ ബുള്ളറ്റിനിൽ പറയുന്നു. മാർച്ച് 29 ശനിയാഴ്ച സഭ ചേരാനും ശുപാർശ ചെയ്തു.

അതേസമയം ഹോളിയുമായി ബന്ധപ്പെട്ട് നിരവധി വിദ്വേഷ പരാമർശങ്ങളാണ് പ്രമുഖ ബി.ജെ.പി നേതാക്കളുടെ ഭാഗത്തുനിന്ന് വരുന്നത്. വരുന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാരം ഹോളി ആഘോഷം കഴിഞ്ഞ് മതിയെന്നും അതിന് മുമ്പ് നമസ്കരിക്കാൻ ആഗ്രഹിക്കുന്നവർ വീട്ടിൽ നിന്ന് ജമുഅ നമസ്കാരം നിർവഹിക്കട്ടെ എന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് വിവാദമായിരുന്നു.

ഹി​ന്ദു​ക്ക​ൾ​ക്ക് ത​ട​സ​മി​ല്ലാ​തെ ഹോ​ളി ആ​ഘോ​ഷി​ക്കാ​ൻ അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച മു​സ്‍ലിം​ക​ൾ ജു​മു​അ​ക്ക് പ​ള്ളി​യി​ൽ പോ​കാ​തെ വീ​ട്ടി​ലി​രി​ക്ക​ണ​മെ​ന്ന് ബി​ഹാ​റി​ലെ ബി.​ജെ.​പി എം.​എ​ൽ.​എ ഹ​രി​ഭൂ​ഷ​ൺ താ​ക്കൂ​ർ ബ​ചൗ​ലും പറഞ്ഞിരുന്നു. 

Tags:    
News Summary - Lok Sabha, Rajya Sabha cancel House sittings on March 13 on account of Holi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.