ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടത്തിലേക്കുള്ള നാമനിർദേശ പത്രികകളുടെ സമർപ്പണം ഇന്നുമുതൽ

ന്യൂഡൽഹി: പന്ത്രണ്ട് സംസ്ഥാനങ്ങളിലെ 94 ലോക്സഭാ മണ്ഡലങ്ങളിൽ മെയ് ഏഴിന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിനുള്ള നാമനിർദേശ പത്രിക ഇന്നു മുതൽ സമർപ്പിക്കാം. തെരഞ്ഞെടുപ്പ് കമീഷനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഏപ്രിൽ 19 നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി.

അസം, ബിഹാർ, ഛത്തീസ്ഗഢ്, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു, ഗോവ, ഗുജറാത്ത്, ജമ്മു കശ്മീർ, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് മൂന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക.

അതേസമയം രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്ന മധ്യപ്രദേശിലെ ബേതുൽ മണ്ഡലത്തിലെ ബി.എസ്.പി സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി.

ഏപ്രിൽ 19 മുതൽ ജൂൺ ഒന്നുവരെ ഏഴ് ഘട്ടങ്ങളായാണ് രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുക.

Tags:    
News Summary - Lok Sabha Elections: Submission of nomination papers for the third phase from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.