Posted On
date_range Updated On
date_range ലോക്സഭ തെരഞ്ഞെടുപ്പ്: 16 സീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സമാജ്‍വാദി പാർട്ടി
ലഖ്നോ: ഈ വർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ 16 മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് സമാജ്‍വാദി പാർട്ടി. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഭാര്യ മത്സരിക്കുന്ന മെയിൻപുരി ഉൾപ്പെടെയുള്ള ഉത്തർ പ്രദേശിലെ മണ്ഡലങ്ങളിലേക്കാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. ശഫീഖുർ റഹ്മാൻ ബർഖ് (സംബൽ), രവിദാസ് മെഹ്റോത്ര (ലഖ്നോ), അക്ഷയ് യാദവ് (ഫിറോസാബാദ്), കാജൽ നിഷാദ് (ഗോരഖ്പൂർ), അനു ടണ്ഠൻ (ഉന്നാവോ) തുടങ്ങിയവരടങ്ങിയതാണ് പട്ടിക.
‘ഇൻഡ്യ’ സഖ്യത്തിലെ പ്രധാന കക്ഷികളിലൊന്നായ എസ്.പിയുടെ ഏകപക്ഷീയമായ സ്ഥാനാർഥി പ്രഖ്യാപനം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾക്കിടയാക്കിയിട്ടുണ്ട്. യു.പിയിൽ കോൺഗ്രസിന് 11 സീറ്റ് നൽകുമെന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.