ലോക്​സഭ തെരഞ്ഞെടുപ്പ്​ നേരത്തെ നടത്താൻ നീക്കം

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പ്​ നേരത്തെ നടത്താൻ തെരഞ്ഞെടുപ്പ്​ കമീഷൻ നീക്കമെന്ന്​ റിപ്പോർട്ട്​​. സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കൊപ്പം അടുത്ത വർഷം നവംബർ-ഡിസംബർ മാസത്തിൽ തെരഞ്ഞെടുപ്പ്​ നടത്തുമെന്നാണ്​ വാർത്തകൾ.

ഇതുസംബന്ധിച്ച്​ അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചതായാണ്​ വിവരം. സംസ്ഥാന-കേന്ദ്ര തെരഞ്ഞെടുപ്പുകൾ ഒരുമിച്ച്​ നടത്താനുള്ള നീക്കത്തോട്​ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുകൂലമാണ്​. തെരഞ്ഞെടുപ്പുകൾ ഒരുമിച്ച്​ നടത്തുന്നത്​ സാമ്പത്തിക ചിലവ്​ കുറയുന്നതിനും കാരണമാവും എന്ന വാദമാണ് ബി.ജെ.പി​ ഉയർത്തുന്നത്​.

മധ്യപ്രദേശ്​, രാജസ്ഥാൻ, ചത്തീസ്​ഗഢ്​, മിസോ​റാം എന്നീ സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കൊപ്പം ലോക്​സഭ തെരഞ്ഞെടുപ്പ്​ നടത്താനുള്ള നീക്കങ്ങളാണ്​ നടക്കുന്നത്​​.

Tags:    
News Summary - Lok Sabha elections to be advanced to sync with state polls next year?-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.