ധനബിൽ ചർച്ചയില്ലാതെ പാസാക്കി; പാർലമെൻറ്​ അനിശ്ചിത കാലത്തേക്ക്​ പിരിഞ്ഞു

ന്യൂഡൽഹി: ബ​ജറ്റ്​ സെഷൻ അവസാനിക്കാൻ രണ്ടാഴ്​ചയോളം ശേഷിക്കെ പാർലമ​െൻറ്​ അനിശ്ചിത കാലത്തേക്ക്​ പിരിഞ്ഞു. ചർച്ച നടത്താതെ ധനബിൽ പാസാക്കിയാണ്​ പാർലമ​െൻറ്​ പിരിഞ്ഞത്​. കോവിഡ്​ വ്യാപനത്തി​​െൻറ പശ്ചാത്തലത്തിലാണ്​ അസാധാരണ നടപടികൾ.​​

കോവിഡ്​ വ്യാപനവുമായി ബന്ധപ്പെട്ടുള്ള സാഹചര്യം നേരിടാൻ സാമ്പത്തിക പാക്കേജ്​ ​പ്രഖ്യാപിക്കണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിക്കാതെയാണ്​ ധനബിൽ പാസാക്കിയത്​. ധനബില്ലിനെ ഞങ്ങൾ പിന്തുണക്കാം, പക്ഷേ രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ്​ വേണമെന്ന്​ കോൺഗ്രസി​​െൻറ സഭാ നേതാവ്​ അധിർ രഞ്ജ​ൻ ചൗധരി ആവശ്യപ്പെട്ടു. എന്നാൽ ധനമന്ത്രി ഇതിനോട്​ ​പ്രതികരിക്കാൻ തയാറായില്ല.

തി ങ്കളാഴ്​ച ഉച്ചക്ക്​ 2 നാണ്​ സമ്മേളനം തുടങ്ങിയത്​. 11 മണിക്ക്​ തുടങ്ങേണ്ടിയിരുന്ന സമ്മേളനം പ്രത്യേക സാഹചര്യം പരിഗണിച്ച്​ വൈകുകയായിരുന്നു. അസാധാരണ സാഹചര്യം ചൂണ്ടികാട്ടി ചർച്ചകളൊന്നും നടത്താതെ ശബ്​ദവോ​േട്ടാടെയാണ്​ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ധനബിൽ സമ്മേളനത്തിൽ പാസാക്കിയത്​. എന്നാൽ, ബില്ലിൽ സർക്കാർ വരുത്തിയ മാറ്റങ്ങൾ ചർച്ച ചെയാനുള്ള അവസരം സഭക്ക്​ കിട്ടിയിട്ടില്ലെന്ന്​ കേരളത്തിൽ നിന്നുള്ള എൻ.കെ പ്രേമചന്ദ്രൻ എം.പി ചൂണ്ടികാട്ടി. പ്രതിപക്ഷത്തി​​െൻറ ആവശ്യങ്ങളോ നിർദേശങ്ങളോ സർക്കാർ ഗൗരവമായി എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ​ജറ്റ്​ സെഷ​​െൻറ രണ്ടാം ഘട്ടമായി സഭാ സമ്മേളനം തുടങ്ങിയത്​ മാർച്​ രണ്ടിനാണ്​. കോവിഡ്​ വ്യാപനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കർക്കശമാക്കുന്ന സാഹചര്യത്തിലാണ്​ സഭാസമ്മേളനം അനിശ്ചിതകാലത്തേക്ക്​ നീട്ടി വെച്ച്​ പിരിയുന്നത്​. തൃണമൂൽ കോൺഗ്രസ്​ പോലുള്ള ചില പ്രതിപക്ഷ കക്ഷികളും സമ്മേളനം മാറ്റിവെക്കാൻ ആവശ്യ​െപ്പട്ടിട്ടുണ്ടായിരുന്നു.

Tags:    
News Summary - Lok Sabha adjourned sine die

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.