ലോക്ക് ഡൗണ്‍: ചെന്നൈയില്‍ പച്ചക്കറികളും പഴങ്ങളും വിതരണം ചെയ്യാന്‍ 4,380 മൊബൈല്‍ യൂണിറ്റുകള്‍ ഒരുക്കി

ചെന്നൈ: മെയ് 24 മുതല്‍ 31 വരെ സംസ്ഥാനം ലോക്ക് ഡൗണിലേക്ക് കടന്ന സാഹചര്യത്തില്‍ 4,380 മൊബൈല്‍ യൂണിറ്റുകള്‍ വഴി

പച്ചക്കറികളും പഴങ്ങളും ജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് കൃഷി മന്ത്രി എം.ആര്‍.കെ. പന്നീര്‍ സെല്‍വം അറിയിച്ചു. ചെന്നൈ നഗരത്തില്‍ 1,610 മൊബൈല്‍ യൂണിറ്റുകള്‍ 1,160 മെട്രിക് ടണ്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യും 2,770 ലേറെ വാഹനങ്ങള്‍ ഉപയോഗിച്ച് 2,228 ടണ്‍ ഉല്‍പന്നങ്ങള്‍ സംസ്ഥാനത്തിന്‍്റെ മറ്റ് ഭാഗങ്ങളിലേക്ക് കൊണ്ടുപോകുമെന്നും മന്ത്രിയുടെ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

ഇതിനായി പച്ചക്കറികളും പഴങ്ങളും അടുത്തുള്ള കര്‍ഷക ഉല്‍പാദകരില്‍ നിന്ന് നേരിട്ട് വാങ്ങും.

ഈ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന്, ഹോര്‍ട്ടികള്‍ച്ചര്‍, അഗ്രികള്‍ച്ചര്‍, അഗ്രി മാര്‍ക്കറ്റിംഗ് വകുപ്പുകളില്‍ നിന്നുള്ള ഒരു സംഘം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

കൂടാതെ, തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ വകുപ്പും ഏകോപിപ്പിച്ച് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ദിനംപ്രതി രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 വരെ പച്ചക്കറികളും പഴങ്ങളും വില്‍ക്കും.

ചരക്ക് വിതരണത്തെക്കുറിച്ച് കൂടുതലറിയാന്‍ ഫോണ്‍: 044-2225 3884. ഇതിനിടെ, കര്‍ഷരുടെ ഉല്‍പന്നങ്ങള്‍ സംരക്ഷിക്കാനായി 18,527 മെട്രിക് ടണ്‍ ശേഷിയുള്ള 194 സംവിധാനങ്ങള്‍ സംസ്ഥാനത്ത് ലഭ്യമാണെന്ന് മന്ത്രി പറഞ്ഞു. 

Tags:    
News Summary - Lockdown: Vegetables and fruits in Chennai 4,380 mobile units were prepared for distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.