ലോക് ഡൗൺ: തമിഴ്നാട്ടിൽ നിന്ന് ബോട്ടുകളിൽ 90 പേർ ആന്ധ്രയിലെത്തി

കൃഷ്ണ: ലോക് ഡൗണിനെ തുടർന്ന് തമിഴ്നാട്ടിൽ കുടുങ്ങിയ 90 പേർ ആന്ധ്ര പ്രദേശിലെത്തി. കടൽമാർഗം നാലു ബോട്ടുകളിലായാണ് സംഘം ആന്ധ്രയിലെ എഡരുമോണ്ടി ഗ്രാമത്തിലെത്തിയത്.

തമിഴ്നാട്ടിലെ ശ്രീകാകുളം ജില്ലയിൽ നിന്ന് ബംഗാൾ ഉൾകടൽ വഴിയാണ് ബോട്ടുകൾ എത്തിയത്. ഇതേതുടർന്ന് ഗ്രാമവാസികൾ വിവരം അധികൃതരെ അറിയിച്ചു.

രാജ്യത്താകെ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്ത് എത്തുന്നവർ 14 ദിവസം ക്വാറന്‍റൈനിൽ കഴിയണമെന്നാണ് നിർദേശം.

Tags:    
News Summary - lockdown: Four boats with over 90 people arrive in Andhra's village from Tamil Nadu -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.