ന്യൂഡൽഹി: ലോക് ഡൗണിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ 41 പാകിസ്താൻ പൗരന്മാരെ മടക്കി അയച്ചു. അട്ടാരി-വാഗാ അതിർത്തി വഴിയാണ് സ്വദേശത്തേക്ക് മടക്കി അയച്ചത്.
ആഗ്ര, ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ സന്ദർശനം, തീർഥാടനം, ചികിത്സ എന്നീ വിസകളിൽ എത്തിയവരാണ് ഇവർ. ഹൈക്കമീഷന്‍റെ നേതൃത്വത്തിൽ നടന്ന നീക്കത്തിനൊടുവിലാണ് പൗരന്മാരെ സ്വദേശത്ത് എത്തിക്കാൻ സാധിച്ചതെന്ന് പാക് ഹൈക്കമീഷൻ അറിയിച്ചു.
മാർച്ച് 24ന് രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ റോഡ്, റെയിൽ, വ്യോമ ഗതാഗതങ്ങൾ സ്തംഭിച്ചിരുന്നു. ഇതേതുടർന്ന് നിരവധി വിദേശ പൗരന്മാർ ഇന്ത്യയിൽ കുടുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.