Posted On
date_range Updated On
date_range ഡൽഹി എൽ.എൻ.ജെ.പി ആശുപത്രി മെഡിക്കൽ ഡയറക്ടർക്കും ജീവനക്കാർക്കും കോവിഡ്
ന്യൂഡൽഹി: ലോക് നായക് ജയ്പ്രകാശ് നാരായൺ ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർക്കും രണ്ടു ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. സുരേഷ് കുമാറിനാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹി സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ചികിത്സയിലുളളത്.
24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ ആയിരത്തിലധികം പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 1106 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ മാത്രം 102 കണ്ടെയ്മെൻറ് സോണുകളാണുള്ളത്. ഇതിൽ 21 എണ്ണവും വടക്കൻ ഡൽഹിയിലാണ്. 16,281 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 316 പേർ ഇതുവെര മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.