ഹിജാബ് നിരോധനം: ജസ്റ്റിസ് ധൂലിയയെ പരിഹസിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി

ഡൽഹി: ബുർഖ നിരോധനം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുന്ന സ്വിസ് സർക്കാറിന്റെ നിർദേശത്തെക്കുറിച്ച് ജസ്റ്റിസ് സുധാൻഷു ധൂലിയയുടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ടെന്ന് വിവാദ സിനിമ 'ദി കശ്മീരി ഫയൽസ്' സംവിധായകൻ വിവേക് ​​അഗ്നിഹോത്രി. ബുർഖ നിരോധനം ലംഘിക്കുന്നവരിൽ നിന്ന് 1,000 ഡോളർ പിഴ ചുമത്താൻ സ്വിസ് സർക്കാർ പദ്ധതിയിടുന്നതിന്റെ റിപ്പോർട്ട് ട്വിറ്ററിൽ പങ്കുവെച്ചാണ് സംവിധായകന്‍റെ വിമർശനം.

'ബുർഖയ്‌ക്കെതിരായ അന്താരാഷ്ട്ര ഇസ്ലാമോഫോബിയ ഗൂഢാലോചന'യെക്കുറിച്ച് ജസ്റ്റിസ് സുധാൻഷു ധൂലിയയുടെ കാഴ്ചപ്പാട് അറിയാൻ ആഗ്രഹിക്കുന്നു -സംവിധായകൻ പരിഹസിച്ചു.

കർണാടക സ്കൂളുകളിലെ ഹിജാബ് നിരോധനത്തിൽ ജസ്റ്റിസ് സുധാൻഷു, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ച് വ്യത്യസ്ത വിധിയാണ് പുറപ്പെടുവിച്ചിരുന്നത്. ഹിജാബ് ധരിക്കുക എന്നുള്ളത് ഒരാളുടെ തിരഞ്ഞെടുപ്പാണെന്നും വ്യക്തി സ്വാതന്ത്രത്തിന്റെ കാര്യമാണെന്നുമാണ് ജസ്റ്റിസ് സുധാൻഷു പറഞ്ഞത്. എന്നാൽ, കർണാടക സർക്കാറിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കാൻ അധികാരമുണ്ടെന്നാണ് ഹേമന്ത് ഗുപ്ത അഭിപ്രായപ്പെട്ടത്.

Tags:    
News Summary - Like to know views of Justice Dhulia on…': Vivek Agnihotri's jibe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.