Posted On
date_range Updated On
date_range മൂന്നുവയസ്സുള്ള കുട്ടിയെ പുഴയിലെറിഞ്ഞ് സ്വവർഗാനുരാഗിയായ സ്ത്രീകൾ ജീവനൊടുക്കി
അഹമദാബാദ്: മൂന്നുവയസ്സുള്ള കുട്ടിയെ പുഴയിലെറിഞ്ഞ് സ്വവർഗാനുരാഗിയായ സ്ത്രീകൾ ജീവനൊടുക്കി. സബർമതി നദിയിലാണ് സംഭവം. ആഷ താക്കൂർ (30), ഭവ്ന താക്കൂർ (28), മേഘ (മൂന്ന്) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കുട്ടിയെ പുഴയിൽ എറിഞ്ഞശേഷം ഷാളുകൊണ്ട് പരസ്പരം ബന്ധിച്ചാണ് ഇരുവരും ചാടിയതെന്ന് ദൃക്സാക്ഷികൾ പൊലീസിന് മൊഴിനൽകി. ഒരാളുടെ ആദ്യ വിവാഹത്തിലുള്ളതാണ് കുട്ടി. സമൂഹം ഒരുമിച്ച് ജീവിക്കാൻ അനുവദിക്കാത്തതുകൊണ്ടാണ് ജീവനൊടുക്കുന്നതെന്ന് സ്വകാര്യ കമ്പനി ജീവനക്കാരായ ഇരുവരുമെഴുതിയ ആത്മഹത്യ കുറിപ്പിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.