Posted On
date_range Updated On
date_range വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ വിവാഹച്ചടങ്ങിന് പോയി; 12കാരന്‍ ജീവനൊടുക്കി
ഭോപാല്‍: മാതാപിതാക്കള്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയി വീട്ടില്‍ തനിച്ചായതിനെ തുടര്‍ന്ന് 12കാരന്‍ ജീവനൊടുക്കി. മധ്യപ്രദേശിലെ ഭോപാലിലെ ഗോവിന്ദ്പുരയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
ആറാം ക്ലാസില്‍ പഠിക്കുന്ന ആര്യന്‍ എന്ന വിദ്യാര്‍ഥിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
ജ്യേഷ്ഠന്‍ ഉടന്‍ വരുമെന്നും അവനോടൊപ്പം വിവാഹത്തിന് എത്തണമെന്നും പറഞ്ഞാണ് മാതാപിതാക്കള്‍ രാത്രി വിവാഹച്ചടങ്ങിന് പോയത്. എന്നാല്‍, പ്രദേശത്തെ ക്ലബ്ബിലായിരുന്ന ഇവരുടെ മൂത്ത മകന്‍ വീട്ടില്‍ വൈകിയാണ് എത്തിയത്. വീട്ടിലെത്തിയപ്പോള്‍ സീലിങ് ഫാനില്‍ തൂങ്ങിയ നിലയില്‍ അനിയനെ കണ്ടെത്തുകയായിരുന്നെന്ന് ഗോവിന്ദ്പുര പൊലീസ് പറഞ്ഞു.
കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ എത്തി വിവരം പൊലീസില്‍ അറിയിച്ചു. ആര്യനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.