പട്ന: നിയമസംവിധാനത്തെ വിമർശിച്ച ജഡ്ജിയുടെ ഉത്തരവ് പട്ന ഹൈകോടതിയുടെ 11 അംഗ ജഡ്ജിമാരുടെ ബെഞ്ച് തള്ളി. ജസ്റ്റിസ് രാകേഷ് കുമാർ പുറപ്പെടുവിച്ച ഉത്തരവിലാണ് ഹൈകോടയിലും നിയമസംവിധനത്തിലാകെയും നിലനിൽക്കുന്ന ജാതീയതയും അഴിമതിയും എടുത്തുപറഞ്ഞത്.
വിരമിച്ചതോ മരിച്ചുപോയവരോ ആയ ജഡ്ജിമാരെയും അദ്ദേഹം വിധിയിൽ പരാമർശിച്ചതായി ബിഹാർ അഡ്വക്കറ്റ് ജനറൽ ലളിത് കിഷോർ പറഞ്ഞു. ജസ്റ്റിസ് രാകേഷ് കുമാറിെൻറ ഉത്തരവ് ജുഡീഷ്യറിയിലെ അധികാര ശ്രേണിക്കും അതിെൻറ സത്യസന്ധതക്കും കോടതിയുടെ അന്തസ്സിനുമെതിരായ ആക്രമണമാണെന്ന് ചീഫ് ജസ്റ്റിസ് എ.പി.സാഹിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിലയിരുത്തി.
സിംഗിൾ ജഡ്ജിയുടെ ഉത്തരവ് എവിടേയും പ്രചരിപ്പിക്കരുതെന്ന് ബെഞ്ച് നിർദേശിച്ചു. ബെഞ്ചിെൻറ ഉത്തരവ് ഭരണപരമായ കൂടുതൽ നടപടിക്കായി ചീഫ് ജസ്റ്റിസിന് കൈമാറും. അഴിമതി കേസിൽ കുറ്റാരോപിതനായ റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ.പി.രാമയ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഒരുവർഷം മുമ്പ് ജസ്റ്റിസ് കുമാർ തള്ളിയിരുന്നു. ഇയാൾക്ക് അടുത്തിടെ വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു.
തുടർന്ന് വിജിലൻസ് കോടതി നടപടി സ്വമേധയാ പരിഗണിച്ചാണ് ജസ്റ്റിസ് കുമാർ വിവാദ ഉത്തരവിട്ടത്. പുതിയ സാഹചര്യത്തിൽ ജസ്റ്റിസ് രാകേഷ് കുമാറിെൻറ പരിഗണനയിലുള്ള എല്ലാ കേസുകളും മാറ്റിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.