ന്യൂഡൽഹി: ഇന്ത്യൻ നിയമസംവിധാനം അതിസങ്കീർണമാണെന്നും ദരിദ്രർക്ക് നിയമസഹായം നിഷേധിക്കപ്പെടുന്ന സാഹചര്യമാണെന്നും ലോ കമീഷൻ ചെയർമാൻ ജസ്റ്റിസ് ബി.എസ്. ചൗഹാൻ. പ്രമുഖ അഭിഭാഷകർ ടാക്സിക്കാരെ പോലെ മണിക്കൂറിനും ദിവസത്തിനുമാണ് പണം ഇൗടാക്കുന്നത്. കോടതികളിൽ കേസ് നടത്തുകയെന്നത് ചെലവേറിയ കാര്യമാണ്. മുതിർന്ന അഭിഭാഷകരെെവച്ച് കേസ് നടത്താൻ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയായ തനിക്കുപോലും സാധിക്കിെല്ലന്നും അദ്ദേഹം തുറന്നടിച്ചു. തടവുകാരുടെ അവകാശങ്ങൾ സംബന്ധിച്ച് തിഹാർ ജയിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ചൗഹാൻ.
ജാമ്യവ്യവസ്ഥ നൂലാമാല നിറഞ്ഞതും പാവപ്പെട്ടവർക്ക് അപ്രാപ്യവുമാണ്. പാവങ്ങൾ ജയിലിൽ കിടക്കുേമ്പാൾ സമ്പന്നർ അറസ്റ്റിനുമുേമ്പ ജാമ്യം നേടി പുറത്തുകഴിയുകയാണ്. നിയമനടപടികളും ജാമ്യവുമെല്ലാം സങ്കീർണമാണ്. നിർധനർക്ക് കോടതിയെ സമീപിക്കുക എളുപ്പമല്ല. എന്നാൽ, ധനികർക്ക് അവിടെ മുൻകൂട്ടി എത്തിപ്പെടാൻ കഴിയുന്നു. നിയമസഹായം ലഭ്യമാക്കുന്ന കാര്യത്തിൽ പ്രമുഖ അഭിഭാഷകർ പോലും വിവേചനം കാണിക്കുന്നുണ്ട്. പാവങ്ങൾക്ക് അവരിൽ എത്താൻ കഴിയില്ല. സമ്പന്നർ അതു നേടുകയും ചെയ്യുന്നു.
ഏതു വലിയ കുറ്റത്തെയും പ്രതിരോധിക്കാൻ വലിയ അഭിഭാഷകർക്ക് കഴിയുന്നു. അത്തരം അഭിഭാഷകരെ െവച്ച് കേസ് നടത്തണെമങ്കിൽ വൻ ചെലവും വരും. കീഴ്കോടതികളിൽ പോലും പ്രാദേശിക ഭാഷകൾ ഉപയോഗിക്കാത്തത് പാവപ്പെട്ടവരെ വലക്കുന്നു. ഇംഗ്ലീഷ് അറിയാത്തവർക്ക് നടപടിക്രമം മനസ്സിലാകുന്നില്ല. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷം പിന്നിട്ടിട്ടും പ്രാദേശികകോടതികളിൽ ഇംഗ്ലീഷാണ് ഉപയോഗിക്കുന്നത് –അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.