ശിവജി പാർക്കിൽ നടന്ന സംസ്കാരചടങ്ങിൽ നിന്ന്

ഇതിഹാസ ഗായികക്ക് വിട; നാദവിസ്മയത്തെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി

മുംബൈ: ഇന്ത്യയുടെ ഇതിഹാസ ഗായിക ലതാ മങ്കേഷ്കറുടെ ഭൗതിക ശരീരം മുംബൈ ദാദറിലെ ശിവാജി പാർക്കിൽ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരചടങ്ങുകൾ.

അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. വൈകിട്ട് 6.15 ന് മുംബൈ ശിവാജി പാർക്കിലെത്തിയ മോദി പുഷ്പചക്രം സമർപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു.

വൈകിട്ട് 5.45ഒാടെ വിലാപയാത്രയായാണ് ഭൗതികശരീരം ശിവാജി പാർക്കിലെത്തിച്ചത്. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽനിന്ന് ഉച്ചയോടെ വീട്ടി​ലെത്തിച്ച ഭൗതികശരീരത്തിൽ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു. ഇതിഹാസ ഗായികയുടെ വിയോഗത്തിൽ രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെയാണ് ലതാ മങ്കേഷ്കർ (92) അന്തരിച്ചത്. കോവിഡും ന്യൂമോണിയയും ബാധിച്ച് ജനുവരി 8 മുതൽ ചികിത്സയിലായിരുന്നു. കോവിഡ് മുക്തയായതിനെ തുടർന്ന് ആരോഗ്യം മെച്ചപ്പെട്ടിരുന്നെങ്കിലും നിരീക്ഷണത്തിൽ തുടരുന്നതിനിടെ നില വഷളായി. തുടർന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.


 


Tags:    
News Summary - lata mangeshkar's cremation in mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.