Posted On
date_range Updated On
date_range 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 131 പൊലീസുകാർക്ക് കോവിഡ്
മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 131 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മരണപ്പെടുകയും ചെയ്തു.
ഇേതാടെ മഹാരാഷ്ട്ര പൊലീസ് സേനയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2095 ആയി ഉയർന്നു. 22 േപരാണ് മരിച്ചത്. 897 പൊലീസുകാർക്ക് രോഗം ഭേദമായി. 1178 പേർ ചികിത്സയിലാണ്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,566ൽപരം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 194 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇന്ത്യയിൽ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,58,333 ആയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
ആകെ 56,948 പേരാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരായത്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ മൂന്നിലൊന്ന് മഹാരാഷ്ട്രയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.