Posted On
date_range Updated On
date_range കശ്മീരിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. ലഷ്കറെ ത്വയ്ബയുമായി ബന്ധമുള്ള ഭീകരരെയാണ് വധിച്ചത്.
ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ. മുമ്പ് സൈനികനെ കൊലപ്പെടുത്തിയ ഭീകരൻ ആരിഫ് ഹജമും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ സി.ആർ.പി.എഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനിടെ കവാരിഗാം ഗ്രാമത്തിൽ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തേക്കുള്ള വഴികൾ അടിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.