കനത്ത മഴയിൽ മുങ്ങി വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ. 36 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 5 ലക്ഷത്തിനു മുകളിൽ ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. 11 മരണങ്ങൾ റിപ്പോർട്ട് ചെയ്ത അസമിനെയാണ് വെള്ളപ്പൊക്കം ഗുരുതരമായി ബാധിച്ചത്.
അരുണാചൽ പ്രദേശിൽ പത്തും മേഘാലയിൽ ആറും മിസോറാമിൽ അഞ്ചും, സിക്കിമിൽ മൂന്നും ത്രിപുരയിൽ ഒരാളും മരിച്ചുവെന്നാണ് റിപ്പോർട്ടുള്ളത്.
അസമിൽ 22 ജില്ലകളിലാണ് വലിയ നാശ നഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത്. സിക്കിമിൽ മിലിറ്ററി കാമ്പിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് സൈനികർക്ക് ജീവൻ നഷ്ടപ്പെടുകയും 9 പേരെ കാണാതാവുകയും ചെയ്തു. മണിപ്പൂരിൽ നിന്നുള്ള 19000 പേരെയാണ് കനത്ത മഴ ബാധിച്ചത്. ത്രിപുരയിലും മിസോറാമിലും കനത്ത മഴ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പ്രശ്നബാധിത പ്രദേശങ്ങളിൽ വേണ്ട സഹായങ്ങൾ നൽകുന്നതിന് കേന്ദ്ര മന്ത്രി ജെ.പി നഡ്ഡ ഉത്തരവിട്ടു. അതേ സമയം സ്ഥിതിഗതികളെ നിസാരമായി കൈകാര്യം ചെയ്യുന്നുവെന്നും പി.എം കെയർ ഫണ്ടിൽ നിന്ന് വേണ്ട സഹായം നൽകണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ കാർഗെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.