തിരുപ്പറംകുൺറം: ദർഗയോട് ചേർന്ന് ദീപം തെളിയിക്കാൻ മദ്രാസ് ഹൈകോടതി അനുമതി

ചെന്നൈ: തമിഴ്നാട്ടിലെ മധുര തിരുപ്പറകുൺറത്ത് ദർഗയോട് ചേർന്ന വിളക്കുകാലിൽ ദീപം തെളിയിക്കാൻ അനുമതി. മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചാണ് അനുമതി നൽകിയത്. സിംഗിൾ ബെഞ്ച് ഉത്തരവ് ​ശരിവെച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഉത്തരവ്. ജസ്റ്റിസ് ജി.ജയചന്ദ്രൻ, ​ജസ്റ്റിസ് കെ.കെ രാമകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

കേസിൽ ദീപം തെളിയിക്കുന്നത് വിലക്കുന്നതിനാവശ്യമായ തെളിവുകൾ സമർപ്പിക്കുന്നതിൽ ഹസ്റത്ത് സുൽത്താൻ സിക്കന്ദർ ബാദുഷ ഔലിയ ദർഗയും സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ വിധി പറയുന്നതിനിടെ സംസ്ഥാന സർക്കാറിനെതിരെ വിമർശനവും കോടതി ഉന്നയിച്ചു.

ഒരു പ്രത്യേക ദിവസം ദേവസ്ഥാനം പ്രതിനിധികൾ പ്രത്യേകസ്ഥലത്ത് ദീപം തെളിയിക്കുന്നത് എങ്ങനെ സമാധാനത്തിന് വിഘാതം സൃഷ്ടിക്കുമെന്ന് കോടതി ചോദിച്ചു. സംസ്ഥാന സർക്കാർ സ്​പോൺസർ ചെയ്താൽ മാത്രമേ അ​ത്തരമൊരു പ്രശ്നമുണ്ടാകു. രാഷ്ട്രീയ അജണ്ട മുന്നോട്ട് കൊണ്ട് പോകുന്നതിനായി ഒരു സംസ്ഥാനവും ഇത്രത്തോളം തരംതാഴില്ലെന്നും കോടതി വ്യക്തമാക്കി.

എന്താണ് തി​രു​പ്പ​റ​കു​ൺ​റം വിവാദം?

തി​രു​പ്പ​റ​കു​ൺ​റം കുന്നിൻ മുകളിലെ ഹ​​സ്ര​ത്ത്​ സി​ക​ന്ദ​ർ ബാ​ദു​ഷ ദ​ർ​ഗ​ക്ക് സ​മീ​പ​ത്തു​ള്ള സർവേക്കുറ്റിയിൽ ദീപംതെളിക്കാൻ അനുവദിച്ച് കൊണ്ട് മദ്രാസ് ഹൈകോടതി ജഡ്ജി ജി ആർ സ്വാമിനാഥൻ ഉത്തരവിട്ടതാണ് ഇപ്പോൾ പ്രശ്നം ആളിക്കത്തിച്ചത്. ജഡ്ജിയെ ഇംപീച്ച്‌മെന്റ് ചെയ്യണമെന്ന് ഇന്ത്യാ ബ്ലോക്ക് എംപിമാർ ആവശ്യപ്പെട്ടിരുന്നു.

ഹൈ​ന്ദ​വ ദേ​വ​നാ​യ ​മു​രു​ക​ന്റെ ആ​റ് വാ​സ​സ്ഥ​ല​ങ്ങ​ളി​ൽ ഒ​ന്നാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന തി​രു​പ്പ​റ​കു​ൺ​റം ഉ​ച്ചൈ​പിള്ളൈയാ​ർ ക്ഷേ​ത്ര​ത്തിൽ കാ​ർ​ത്തി​ക ദീ​പം തെ​ളി​ക്ക​ൽ ച​ട​ങ്ങ് മു​രു​ക ഭ​ക്ത​ർ നൂ​റ്റാ​ണ്ടു​ക​ളാ​യി അ​ത്യാ​ദ​ര​പൂ​ർ​വം ന​ട​ത്തി​വ​രു​ന്ന​താ​ണ്. എ​ന്നാ​ൽ, 1994ൽ ക്ഷേ​ത്ര​ത്തിൽനിന്ന് മാറി തി​രു​പ്പ​റ​കു​ൺ​റം മ​ല​മേ​ട്ടി​ലു​ള്ള ഹ​​സ്ര​ത്ത്​ സി​ക​ന്ദ​ർ ബാ​ദു​ഷ ദ​ർ​ഗ​ക്ക് സ​മീ​പ​ത്തു​ള്ള തൂ​ണി​ൽ ദീ​പം തെ​ളി​ക്ക​ണ​മെ​ന്ന ശാ​ഠ്യ​വു​മാ​യി ​സം​ഘ് പ​രി​വാ​ർ രം​ഗ​പ്ര​വേ​ശം ചെ​യ്തു. ച​രി​ത്ര​പ​ര​മാ​യോ ആ​ചാ​രപ​ര​മാ​യോ ഒ​രു പി​ൻ​ബ​ല​വു​മി​ല്ലാ​ത്ത ആ​വ​ശ്യം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ ക​ല്യാ​ണ സു​ന്ദ​രം, ഭ​വാ​നി സു​ബ്ര​ഹ്മ​ണ്യം എ​ന്നി​വ​ര​ട​ങ്ങി​യ ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് 2017 ഡി​സം​ബ​റി​ൽ വ്യ​ക്ത​മാ​ക്കി​യ​തു​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് സ​മ​ർ​പ്പി​ച്ച റി​ട്ട് ഹ​ര​ജി, സ​മാ​ധാ​ന​വും സൗ​ഹാ​ർ​ദ​വും ത​ക​ർ​ക്കാ​ൻ വ​ഴി​വെ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി ത​ള്ളുകയും ചെയ്തു. ശേ​ഷം ന​ട​ന്ന ഹി​ന്ദു​ത്വ വ​ർ​ഗീ​യ​നീ​ക്ക​ങ്ങ​ളെ എം.​കെ. സ്റ്റാ​ലി​ൻ ന​യി​ക്കു​ന്ന ത​മി​ഴ്നാ​ട്ടി​ലെ ഡി.​എം.​കെ മു​ന്ന​ണി സ​ർ​ക്കാ​ർ ധീ​ര​മാ​യി ചെ​റു​ക്കു​ക​യും ചെ​യ്തു.

എന്നാൽ, ഈ ​വ​ർ​ഷം സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ഹ​ര​ജി​യി​ൽ ക​ക്ഷി​ക​ളു​ടെ വാ​ദം​പോ​ലും കേ​ൾ​ക്കാ​ൻ നി​ൽ​ക്കാ​തെ, 2017ലെ ​ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​മാ​യി, ഹൈ​കോ​ട​തി ജ​ഡ്ജി ജി.​ആ​ർ. സ്വാ​മി​നാ​ഥ​ൻ ദ​ർ​ഗ​ക്ക് സ​മീ​പ​ത്തെ തൂ​ണി​ൽ ദീ​പം തെ​ളി​ക്കാ​ൻ സ​ർ​ക്കാ​റി​ന് നി​ർ​ദേ​ശം ന​ൽ​കി. ഈ ​വി​ധി നാ​ടിന്റെ ​സ​മാ​ധാ​നം ത​ക​ർ​ക്കു​ന്ന ദു​ർ​വി​ധി​യാ​കു​മെ​ന്ന​തി​നാ​ൽ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യി​ല്ല.

Tags:    
News Summary - "Lamp Can Be Lit On Hilltop": High Court Upholds Order In Deepam Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.