ഓടുന്നതിനിടെ മുംബൈയിൽ ലംബോർഗിനി കാർ കത്തി നശിച്ചു -VIDEO

മുംബൈ: ഓടുന്നതിനിടെ മുംബൈയിൽ ലംബോർഗിനി കാർ കത്തിനശിച്ചു. മുംബൈ കോസ്റ്റൽ റോഡിലാണ് അപകടമുണ്ടായത്. ഇതിന് പിന്നാലെ വാഹനത്തിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് വ്യവസായി ഗൗതം സിങ്‍വാനിയ പറഞ്ഞു.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി 10.20ഓടെയാണ് അപകടമുണ്ടായത്. വാഹനത്തിന് തീപിടിച്ചതിന്റെ വിഡിയോ സിങ്‍ഹാനിയ എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ലം​ബോർഗിനിയുടെ സുരക്ഷയേയും വിശ്വാസ്യതയേയും സംബന്ധിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലംബോർഗിനിയുടെ വിലയും പേരിനുമൊത്ത സുരക്ഷയല്ല കാറിന് ഉള്ളതെന്ന് ഗൗതം സിങ്ഹാനിയ പറഞ്ഞു. ലംബോർഗിനി വാങ്ങുന്നതിന് മുമ്പ് രണ്ട് തവണ ചിന്തിക്കണമെന്ന് റയമണ്ട് ഗ്രൂപ്പ് ചെയർമാൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിരവധി വിഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്.

ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തുകയും 45 മിനിറ്റിനുള്ളിൽ തീയണക്കുകയും ചെയ്തതായി അഗ്നിശമനസേന ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, കാറിലുണ്ടായിരുന്നവർക്ക് എന്ത് സംഭവിച്ചുവെന്നത് വ്യക്തമല്ല.

സുരക്ഷയിൽ തങ്ങൾ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ലംബോർഗിനി അറിയിച്ചു. അത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. വാഹനം നിർമിക്കുന്നതിന്റെ ഓരോഘട്ടത്തിലും കർശന പരിശോധനകൾക്ക് വിധേയമാക്കാറുണ്ടെന്ന് ലംബോർഗിനി അധികൃതർ അറിയിച്ചു.


Tags:    
News Summary - Lamborghini luxury car catches fire on Mumbai road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.