Posted On
date_range Updated On
date_range നരേന്ദ്ര മോദി ഹിന്ദുവല്ലെന്ന് ലാലു പ്രസാദ് യാദവ്
പട്ന: ജൻ വിശ്വാസ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ആർ.ജെ.ഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. നരേന്ദ്ര മോദി ഹിന്ദുവല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നിലിവിൽ പ്രധാനമന്ത്രി രാജവംശത്തെ കുറിച്ചാണ് ഏറെ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുമതത്തിൽ അമ്മയോ അച്ഛനോ മരണപ്പെട്ടാൽ താടിയും മുടിയും നീക്കം ചെയ്യുന്ന ആചാരമുണ്ട്. എന്നാൽ പ്രധാനമന്ത്രിയുടെ അമ്മ അന്തരിച്ചപ്പോൾ അദ്ദേഹം അത് ചെയ്തിട്ടില്ലെന്നും അതിനാൽ അദ്ദേഹം ഹിന്ദുവല്ലെന്നും ലാലു പ്രസാദ് പറഞ്ഞു.
നിതീഷ് കുമാറിനെയും ലാലു പ്രസാദ് യാദവ് വിമർശിച്ചു. നിതീഷ് കുമാർ നിലപാടുകളില്ലാത്ത വ്യക്തിയാണെന്നും അതിന് ഉദാഹരണമാണ് വീണ്ടും എൻ.ഡി.എയിലേക്കുള്ള കൂറുമാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.