ജെ.ഡി.യുവിൽ നേതൃമാറ്റം; ലലൻ സിങ്​ പുതിയ ദേശീയ അധ്യക്ഷൻ

പട്​ന: ലോക്​സഭ എം.പി രാജീവ്​ രജ്ഞൻ സിങ്​ അഥവാ ലലൻ സിങ്​ ഇനി ജെ.ഡി.യു ദേശീയ അധ്യക്ഷൻ. ഡൽഹിയിൽ നടന്ന ദേശീയ നിർവാഹക സമിതി യോഗത്തിലാണ്​ നേതൃമാറ്റ പ്രഖ്യാപനം.

അധ്യക്ഷനായിരുന്ന ആർ.സി.പി സിങ്​ കേന്ദ്രമന്ത്രിയായതോടെ പാർട്ടി സ്​ഥാനം ഒഴിഞ്ഞതാണ്​​ ലലൻ സിങ്ങിനെ തെരഞ്ഞെടുക്കാൻ കാരണം. ആർ.സി.പി. സിങ് തന്നെയാണ്​ ലലൻ സിങ്ങിന്‍റെ പേര്​ നിർദേശിച്ചതും. ലലൻ സിങ്ങിനെ പിന്നീട്​ ഒറ്റക്കെട്ടായി നേതൃത്വം തെരഞ്ഞെടുക്കുകയായിരുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാറും യോഗത്തിൽ സന്നിഹിതനായിരുന്നു.

മുൻഗർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്​സഭാംഗമാണ്​ ലലൻ സിങ്​. പാർട്ടിയുടെ നാലാമത്തെ അധ്യക്ഷനാണ്​ ഇദ്ദേഹം​. ശരദ്​ യാദവ്​, നിതീഷ്​ കുമാർ, ആർ.സി.പി. സിങ്​ എന്നിവരാണ്​ മുൻഗാമികൾ.

2005 മുതൽ 2010 ഫെബ്രുവരി വരെ ജെ.ഡി.യുവിന്‍റെ ബിഹാർ സംസ്​ഥാന അധ്യക്ഷനുമായിരുന്നു​ ഇദ്ദേഹം.

നരേന്ദ്രമോദി മന്ത്രിസഭ വിപുലീകരണത്തിൽ ആർ.സി.പി സിങ്ങിനൊപ്പം ലലൻ സിങ്ങിനെയും നിതീഷ്​ കുമാർ ശിപാർശ ചെയ്​തിരുന്നു. ജെ.ഡി.യുവിന്​ ഒരു ​േ​കന്ദ്രമന്ത്രിസ്​ഥാനം മാത്രം ലഭിച്ചതോടെ ആർ.സി.പി സിങ്ങി​ന്​ നറുക്ക്​ വീണു. നിതീഷ്​ കുമാറിന്‍റെ വിശ്വസ്​തനായ ലലൻ സിങ്​ പാർട്ടിയുടെ തന്ത്രജ്ഞനായാണ്​ അറിയപ്പെടുന്നത്​. 

Tags:    
News Summary - Lalan Singh new national president of JD(U)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.