ലഖിംപുർ ഖേരി അക്രമം; കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ്​ മിശ്രക്കും 13 പേർക്കുമെതിരെ കേസ്​

ലഖ്​നോ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ആക്രമണവുമായി ബന്ധപ്പെട്ട്​ കേന്ദ്രമന്ത്രി അജയ്​ മിശ്ര തേനിയുടെ മകൻ ആശിഷ്​ മിശ്രക്കും 13 പേർ​ക്കുമെതിരെ കേസ്​. തിങ്കളാഴ്ചയാണ്​ 13 പേർക്കെതിരെ കൊലപാതകം, കലാപം എന്നിവക്കെതിരെ കേസ്​ രജിസ്റ്റർ ചെയ്​തത്​.

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഞായറാഴ്ചയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട്​ നാലു കർഷകരടക്കം എട്ടുപേർ മരിച്ചിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഒരു മാധ്യമപ്രവർത്തകൻ തിങ്കളാഴ്ച മരിച്ചിരുന്നു.

ആക്രമണത്തിന്​ പിന്നാലെ ഞായറാഴ്ച രാത്രി മുതിർന്ന രാഷ്​ട്രീയ നേതാക്കളായ സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവ്​, ബഹുജൻ സമാജ്​ പാർട്ടി ജനറൽ സെക്രട്ടറി സതീഷ്​ ചന്ദ്ര മിശ്ര എന്നിവരെ വീട്ടുതടങ്കലിലാക്കിയിരുന്നു.

ആക്രമണവുമായി ബന്ധപ്പെട്ട്​ ഭാരതീയ കിസാൻ യൂനി​യൻ നേതാവ്​ രാകേഷ്​ ടികായത്ത്​ ജില്ല മജിസ്​ട്രേറ്റ്​, എസ്​.പി എന്നിവരെ കാണുകയും നാലു പ്രധാന ആവശ്യങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്​തിരുന്നു. കേന്ദ്രമന്ത്രി അജയ്​ മിശ്രയെ ഉടൻ സസ്​പെൻഡ്​ ചെയ്യണം, മകൻ ആശിഷ്​ മിശ്രയെ അറസ്റ്റ്​ ചെയ്യണം, കൊല്ല​െപ്പട്ടവരുടെ കുടുംബങ്ങൾക്ക്​ ഒരു കോടി നഷ്​ടപരിഹാരം അനുവദിക്കണം, കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുവിന്​​ സർക്കാർ ജോലി നൽകണം എന്നിവയാണ്​ പ്രധാന ആവശ്യം.

ലഖിംപൂരിലേക്ക്​ പോകുന്നതിനിടെ ഞായറാഴ്ച വൈകിട്ട്​ കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ്​ തടഞ്ഞിരുന്നു. പ്രിയങ്കയെ കസ്റ്റഡിയിലെടുക്കുകയും ചെയ്​തു.

ഞായറാഴ്ച ലഖിംപുരിയിൽ അരങ്ങേറിയ സംഭവ വികാസങ്ങളിൽ കർഷകർ അടക്കം പേരാണ്​ കൊല്ല​െപ്പട്ടതെന്ന്​ യു.പി പൊലീസ്​ അറിയിച്ചിരുന്നു. നാലു കർഷകർ ഉൾപ്പെടെ എട്ടുപേരാണ്​ മരിച്ചത്​. ഇതിൽ വാഹനത്തിലുണ്ടായിരുന്നവരും ഉൾപ്പെടും.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​കുമാർ മിശ്രക്കെതിരെ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക്​ മൂന്ന്​ വാഹനങ്ങൾ പാഞ്ഞുകയറുകയായിരുന്നു. കോപാകുലരായ സമരക്കാർ നിരവധി വാഹനങ്ങൾ കത്തിച്ചിരുന്നു. സമരക്കാർക്ക്​ നേരെ വെടിയുതിർത്തിരുന്നു. മന്ത്രിയുടെ അകമ്പടിക്കുപോയ സർക്കാർ, സ്വകാര്യ ​വാഹനങ്ങളാണ്​ റോഡിലൂടെ പോയ കർഷകരുടെമേൽ കയറിയത്​. ഇതിലൊരു കാറിൽ മന്ത്രിയുടെ മകൻ ആശിഷ്​ മിശ്ര ഉണ്ടായിരുന്നുവെന്നും പറയുന്നു. നിലിവിൽ പ്രദേശത്ത്​ സംഘർഷാവസ്​ഥ നിലനിൽക്കുന്നുണ്ട്​.

Tags:    
News Summary - Lakhimpur Kheri Violence Union Ministers Son, 13 Others Booked for Murder Rioting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.