ലഖിംപൂർ ആക്രമണം; കേന്ദ്രമന്ത്രിപുത്രൻ ആശിഷ്​ മിശ്രയെ ഉടൻ അറസ്​റ്റ്​ ചെയ്യുമെന്ന്​ യു.പി പൊലീസ്​

ലഖ്​നോ: ഉത്ത​ർപ്രദേശ്​ ലഖിംപൂർ ഖേരിയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്​ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​ മിശ്രയുടെ മകൻ ആശിഷ്​ മിശ്രയെ ഉടൻ അറസ്റ്റ്​ ചെയ്യുമെന്ന്​ യു.പി ഐ.ജി ലക്ഷ്​മി സിങ്​. ആശിഷ്​ മിശ്രയെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചതായും കൊലപാതകകുറ്റം ഉൾപ്പെടെ ചുമത്തിയാണ്​ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​തിരിക്കുന്നതെന്നും ഐ.ജി പറഞ്ഞു. 'ആജ്​തകി'നോട്​ പ്രതികരിക്കുകയായിരുന്നു ഐ.ജി.

ആശിഷ്​ മിശ്ര കർഷകർക്ക്​ ഇടയിലേക്ക്​ വെടിവെച്ചതായും കാർ ഓടിച്ചുകയറ്റിയതായും എഫ്​.ഐ.ആറിൽ പറയുന്നതായി ഇന്ത്യ ടുഡെ റിപ്പോർട്ട്​ ചെയ്​തു.

'ഏകദേശം മൂന്നുമണിയോടെ ആശിഷ്​ മിശ്രയും ആയുധധാരികളായ 15 മുതൽ 20 പേരും നാലുചക്ര വാഹനത്തിൽ ബൻബിർപുരിലെ പ്രതിഷേധ സ്​ഥലത്ത്​ എത്തിയിരുന്നു. മോനു മിശ്ര തന്‍റെ മഹീന്ദ്ര ഥാറിന്‍റെ ഇടതുവശത്തിരുന്ന്​ കർഷകർക്ക്​ ഇടയിലേക്ക്​ വെടിയുതിർത്തു. പിന്നീട്​ ജനക്കൂട്ടത്തെ തട്ടിമറിച്ച്​ വാഹനം മുന്നോട്ടുകുതിച്ചു' -എഫ്​.ഐ.ആറിൽ പറയുന്നു.

സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോളും വിവരങ്ങളും ഉപയോഗിച്ച്​ കൂടുതൽ അന്വേഷണം നടത്തിയതായും ഐ.ജി പറഞ്ഞു.

എന്നാൽ, സംഭവം നടന്ന ഞായറാഴ്ച രാവിലെ ഒമ്പതുമതൽ ബൻവാരിപൂരിലായിരുന്നു താനെന്നാണ്​ ആശിഷ്​ മിശ്രയുടെ വാദം. തനിക്കെതി​രായ ആരോപണങ്ങൾ അടിസ്​ഥാന രഹിതമാണെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആശിഷ്​ മി​ശ്ര നേരത്തേ എ.​എൻ.ഐയോട്​ പറഞ്ഞിരുന്നു.

Tags:    
News Summary - Lakhimpur Kheri Up Police says Ashish Misra arrest soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.