ന്യൂഡല്‍ഹി: അശ്ളീല വെബ്സൈറ്റുകള്‍ പൂര്‍ണമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വീട്ടമ്മയുടെ ഹരജി. 55കാരനായ തന്‍െറ ഭര്‍ത്താവ് അശ്ളീല വെബ്സൈറ്റുകള്‍ക്ക് അടിമയായതിനാല്‍ കുടുംബജീവിതം തകരുന്നുവെന്ന് ചൂണ്ടിക്കാട്ടി സാമൂഹികപ്രവര്‍ത്തകകൂടിയായ വീട്ടമ്മയാണ് കോടതിയിലത്തെിയത്.
30 വര്‍ഷം സന്തോഷകരമായ കുടുംബജീവിതം നയിച്ച സ്ത്രീയാണ് താന്‍. അടുത്തകാലത്തായാണ് ഭര്‍ത്താവ് ഇത്തരം സൈറ്റുകള്‍ കാണാന്‍ തുടങ്ങിയത്. ഇപ്പോള്‍ അദ്ദേഹം വിലപ്പെട്ട സമയം മുഴുവന്‍ അതിന് പാഴാക്കുകയാണ്. ഇത് രണ്ട് മക്കളടങ്ങുന്ന തന്‍െറ കുടുംബത്തെ ദോഷകരമായി ബാധിച്ചതായും ഹരജിയില്‍ പറഞ്ഞു. സാമൂഹികപ്രവര്‍ത്തനത്തിനിടെ ലൈംഗിക വെബ്സൈറ്റുകളില്‍ ആസക്തരായി ജീവിതം തകര്‍ന്ന പലരെയും കണ്ടുമുട്ടിയിട്ടുണ്ട്. ലൈംഗിക ചിത്രീകരണമുള്ള നിരവധി വെബ്സൈറ്റുകള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്.
എളുപ്പത്തിലും സൗജന്യമായും ലഭിക്കുന്ന രതിവൈകൃതദൃശ്യങ്ങള്‍ രാജ്യത്തെ കുടുംബമൂല്യങ്ങളില്‍ വന്‍ തകര്‍ച്ച സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും ഹരജിയില്‍ ആരോപിച്ചു. അശ്ളീലസൈറ്റുകള്‍ക്ക് അടിമകളായവരില്‍ എല്ലാ പ്രായക്കാരുമുണ്ട്. തന്‍െറ ഭര്‍ത്താവ് 2015 മുതലാണ് ഇത്തരം സൈറ്റുകള്‍ കാണാന്‍ തുടങ്ങിയത്. അദ്ദേഹം ഇപ്പോഴതിന്‍െറ ഇരയാണ്. കുട്ടികളെയടക്കം ഇത്തരം സൈറ്റുകള്‍ വഴിതെറ്റിക്കുമെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും ഹരജിയില്‍ പറഞ്ഞു.
നേരത്തേ കുട്ടികളുടെ അശ്ളീല വെബ്സൈറ്റുകള്‍ നിരോധിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. സൈറ്റുകളുടെ നിരോധനത്തിന് സാങ്കേതിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത് ഉത്തരവ് നടപ്പാക്കാതിരിക്കാനുള്ള ന്യായമാകരുതെന്നും കോടതി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.