എന്‍റെ മാത്രം വിമാന യാത്രാകൂലിയല്ല പ്രചരിക്കുന്നത്; ഏത് കണക്കാണ് നൽകാത്തതെന്ന് ധനമന്ത്രി പറയട്ടെ -കെ.വി. തോമസ്

ന്യൂഡൽഹി: എന്‍റെ മാത്രം വിമാന യാത്രാകൂലിയല്ല പ്രചരിക്കുന്നതെന്ന് ഡൽഹിയിലെ കേരള സ​ര്‍ക്കാ​റി​ന്റെ ഡ​ല്‍ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി കെ.വി. തോമസ്. കേരള ഹൗസ് റസിഡന്‍റ് കമീഷണറുടെ കൂടി യാത്രാ ചെലവാണ് 11 ലക്ഷം. ഓണറേറിയമായി ഒരു ലക്ഷം രൂപയാണ് ലഭിക്കുന്നത്. ധനമന്ത്രി ചോദിച്ച ഏത് കണക്കാണ് നൽകാത്തതെന്ന് പറയട്ടെ എന്നും കെ.വി. തോമസ് വ്യക്തമാക്കി.

2023-24 വരെയുള്ള കാലത്ത് തന്‍റെ ചെലവ് അഞ്ച് ലക്ഷത്തിൽ താഴെയാണ്. ആറു ലക്ഷം രൂപ കൂടി അധികമായി ചോദിച്ചതിനെ കുറിച്ച് തനിക്കറിയില്ല. ഇക്കാര്യത്തെ കുറിച്ച് റസിഡന്‍റ് കമീഷണറോട് ചോദിച്ചിരുന്നു. അദ്ദേഹം കൂടി യാത്ര ചെയ്തിട്ടുണ്ടെന്നാണ് റസിഡന്‍റ് കമീഷണർ പറഞ്ഞത്. അതുകൂടി ചേർത്തുള്ള പ്രവർത്തന ചെലവാണ് 11 ലക്ഷമെന്നും കെ.വി. തോമസ് വ്യക്തമാക്കി.

കെ.​വി. തോ​മ​സി​നു​ള്ള വാ​ർ​ഷി​ക യാ​ത്രാ​ബ​ത്ത 11.31 ല​ക്ഷ​മാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ പൊ​തു​ഭ​ര​ണ പ്രോ​ട്ടോ​കോ​ൾ വി​ഭാ​ഗം ധ​ന​വ​കു​പ്പി​നെ സ​മീ​പി​ച്ച വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. യാ​ത്രാ​ബ​ത്ത ഇ​ന​ത്തി​ൽ 2025-26 ലെ ​ബ​ജ​റ്റി​ൽ അ​ഞ്ചു​ ല​ക്ഷ​മാ​ണ് വ​ക​യി​രു​ത്തി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, നി​ല​വി​ൽ 6.31 ല​ക്ഷം ചെ​ല​വാ​കു​ന്നു​ണ്ടെ​ന്നും ഇ​ത്​ ക​ണ​ക്കി​ലെ​ടു​ത്ത്​ വി​ഹി​തം 11.31 ല​ക്ഷ​മാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നു​മാ​ണ്​ പ്രോ​ട്ടോ​കോ​ൾ വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം.

കെ.​വി. തോ​മ​സി​ന്റെ ഓ​ണ​റേ​റി​യ​ത്തി​നാ​യി ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ ന​ൽ​കി​യ​ത് 24.67 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു. തൊ​ട്ടു മു​ൻ ​ബ​ജ​റ്റി​ൽ 17 ല​ക്ഷ​വും. ഓ​രോ വ​ർ​ഷ​വും ബ​ജ​റ്റ് വി​ഹി​തം വ​ർ​ധി​പ്പി​ച്ചു​ വ​രി​ക​യാ​ണ്. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ന്ന്​ സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പ​രി​ധി​വി​ട്ട വ​ർ​ധി​പ്പി​ക്ക​ലു​ക​ളു​ടെ വി​വ​രം പു​റ​ത്തു​വ​​ന്ന​ത്.

കോ​ണ്‍ഗ്ര​സി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി കെ.​വി. തോ​മ​സി​നെ 2023 ജ​നു​വ​രി 19നാ​ണ് കാ​ബി​ന​റ്റ് പ​ദ​വി​യോ​ടെ, ഡ​ല്‍ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യി നി​യ​മി​ച്ച​ത്. കേ​ര​ള​ത്തി​ന്റെ താ​ല്‍പ​ര്യ​ങ്ങ​ള്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നും കേ​ന്ദ്ര​ സ​ര്‍ക്കാ​റു​മാ​യും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ച​ര്‍ച്ച​ക​ള്‍ ന​ട​ത്തി പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ന്ന​തി​നു​മാ​ണ്​ പ്ര​ത്യേ​ക പ്ര​തി​നി​ധി​യെ നി​യോ​ഗി​ച്ച​ത്.

നി​യ​മി​ത​നാ​യ ഘ​ട്ട​ത്തി​ൽ ശ​മ്പ​ളം വേ​ണ്ട ഓ​ണ​റേ​റി​യം മ​തി എ​ന്ന നി​ല​പാ​ടാ​ണ് തോ​മ​സ് സ്വീ​ക​രി​ച്ച​ത്. യാ​ത്ര​പ്പ​ടി, ടെ​ലി​ഫോ​ൺ തു​ട​ങ്ങി​യ മ​റ്റ് അ​ല​വ​ൻ​സു​ക​ളും കി​ട്ടു​ന്നു​ണ്ട്. അ​ടു​ത്തി​ടെ, കെ.​വി. തോ​മ​സി​ന് കേരള സ​ർ​ക്കാ​ർ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യെ​യും അ​നു​വ​ദി​ച്ചി​രു​ന്നു.

Tags:    
News Summary - KV Thomas reacts to Flight Journey Expenses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.