ന്യൂഡൽഹി: കേന്ദ്രവുമായുള്ള കൂടിക്കാഴ്ചയിൽ ആശാവർക്കർമാരുടെ കുടിശ്ശിക സംബന്ധിച്ച കണക്ക് പോലും നൽകാൻ സാധിച്ചില്ലെങ്കിൽ കെ.വി. തോമസ് എന്തിനാണ് ഡൽഹിയിൽ ഔദ്യോഗിക ചുമതല വഹിക്കുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി.
സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി കെ.വി. തോമസിന്റെ നിയമനം പാഴ് ചെലവാണ്. സത്യത്തിൽ അദ്ദേഹത്തിന്റെ നടപടി കേരളത്തിന് നാണക്കേടാണ്. കെ.വി. തോമസിനുവേണ്ടി ആവശ്യമില്ലാത്ത തസ്തികയാണ് ഡൽഹിയിൽ സൃഷ്ടിച്ചിരിക്കുന്നത്. കൂറുമാറ്റത്തിനും കാലുമാറ്റത്തിനും നൽകിയ പ്രത്യുപകാരമാണ് നിയമനം. ഇതുവരെ അദ്ദേഹം കേരളത്തിലെ എം.പിമാരുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും എൻ.കെ. പ്രേമചന്ദ്രൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ആശാവർക്കർമാരുടെ കുടിശ്ശിക അടക്കമുള്ള വിഷയങ്ങളിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ.വി. തോമസ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കണ്ടത്. കൂടിക്കാഴ്ചയിൽ കുടിശ്ശിക സംബന്ധിച്ച കണക്ക് ചോദിച്ചപ്പോൾ രേഖകളോ അതുസംബന്ധിച്ച വിവരങ്ങളോ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.