റേഷൻ കാർഡിൽ ദത്ത എന്നതിന് പകരം കുത്ത എന്ന് രേഖപ്പെടുത്തിയതിന് കുറ്റക്കാരനായ ഓഫീസർക്ക് മുന്നിൽ കുരച്ചുകൊണ്ട് യുവാവിന്റെ പ്രതിഷേധം. പേരിനൊപ്പമുള്ള ദത്ത എന്ന പദത്തിന് പകരം നായ എന്ന് അർത്ഥമുള്ള കുത്ത എന്ന പദം അച്ചടിച്ചു വരികയായിരുന്നു. ഇതിനെതിരെയാണ് നായയെ പോലെ കുരച്ചുകൊണ്ട് യുവാവ് പ്രതിഷേധിച്ചത്. പശ്ചിമബംഗാളിലെ ബങ്കുര ജില്ലയിൽ നിന്നുള്ള ശ്രീകാന്തി കുമാർ ദത്ത എന്ന യുവാവാണ് വിചിത്ര പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം ഫലം കാണുകയും ചെയ്തു. റേഷൻ കാർഡിലെ കുത്ത എന്നത് മാറ്റി ദത്ത എന്നാക്കി.
പേരിലെ തെറ്റ് പല തവണ തിരുത്താൻ ആവശ്യപ്പെട്ടിട്ടും അധികൃതർ തയ്യാറായിരുന്നില്ല. പിന്നാലെയാണ് ബി.ഡി.ഒക്ക് മുന്നിൽ യുവാവ് കുരച്ച് പ്രതിഷേധിച്ചത്. തന്റെ റേഷൻ കാർഡിലെ പേര് ശ്രീകാന്തി കുമാർ ദത്ത എന്നതിന് പകരം ശ്രീകാന്തി കുമാർ കുത്ത എന്നെഴുതിയതാണ് യുവാവിനെ ചൊടിപ്പിച്ചത്. രേഖകൾ അടക്കം ഓഫീസർക്ക് മുന്നിൽ കുരച്ച് പ്രതിഷേധിക്കുന്ന വീഡിയോ വൈറലായിരുന്നു. മൂന്ന് തവണ അക്ഷര പിശക് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഓഫീസ് കയറി ഇറങ്ങിയിരുന്നു. എന്നാൽ മൂന്നാമതും ശ്രീകാന്തി ദത്ത എന്നതിന് പകരം കുത്ത എന്നാണ് എഴുതിയത്. ഇത് തന്നെ മാനസികമായി തളർത്തിയെന്ന് യുവാവ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.