ട്വിറ്റർ അക്കൗണ്ട്​ നഷ്​ടപ്പെട്ട കങ്കണയെ ട്രോളി കുണാൽ കമ്ര; ഏറ്റെടുത്ത്​ സോഷ്യൽ മീഡിയ

ട്വിറ്ററിലുടെ വിദ്വേഷ പ്രചരണം നടത്തിയതിനെ തുടർന്ന്​ ​ ട്വിറ്റർ അക്കൗണ്ട്​ നഷ്​ടമായ നടി കങ്കണ റണാവത്തിനെ ട്രോളി ഹാസ്യാവതാരൻ കുണാൽ കമ്ര. 'സങ്കടം നിറഞ്ഞ' സ്​മൈലികൾക്കൊപ്പം ഫേസ്​ബുക്കിൽ പങ്കുവെച്ചിരിക്കുന്ന വിഡിയോയിൽ കങ്കണയുടെ ട്വിറ്റർ അക്കൗണ്ട്​ സസ്​പെൻറ്​ ചെയ്​തതിൽ ആഘോഷിക്കുന്ന ജനക്കൂട്ടത്തി​െൻറ ആരവമാണുള്ളത്​. വിഡിയേ സോഷ്യൽ മിഡിയയിൽ വൈറലാണ്​.

മമത ബാനര്‍ജിയെ രാക്ഷസിയെന്ന് വിളിക്കുകയും വംശഹത്യക്ക് നേരിട്ടല്ലാതെ ആഹ്വാനം ചെയ്യുന്നതുമായ ട്വീറ്റ് പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് പിൻവലിച്ചത്. ട്വീറ്റിനെതിരെ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നതോടെയായിരുന്നു നടപടി.

ഇതിന്​ മുമ്പുംവിദ്വേഷം നിറഞ്ഞ ട്വീറ്റുകളും വർഗിയ ചുവയുള്ള പോസ്​റ്റുകളും കങ്കണ സോഷ്യൽമീഡിയയിലുടെ പങ്കുവെച്ചിരുന്നു. കങ്കണയും കുണാൽ കമ്രയും  പലപ്പോഴും  ട്വിറ്ററിൽ ഏറ്റുമുട്ടിയിരുന്നു.



Full View

Tags:    
News Summary - Kunal Kamra mocks Kangana Ranaut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.