രാഹുലും പ്രിയങ്കയും മഹാകുംഭമേളക്ക്; ഞായറാഴ്ച ഉത്തർപ്രദേശിലെത്തും
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധിയും പ്രയാഗ് രാജിലെ മഹാകുംഭമേളയിൽ സ്നാനം നടത്തും. ഇതിനായി ഞായറാഴ്ച ഉത്തർപ്രദേശിലെത്തുമെന്നാണ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൃത്തങ്ങൾ പറയുന്നത്. കോൺഗ്രസ് സേവാദൾ പ്രവർത്തകരുമായി പ്രയാഗ് രാജിൽ രാഹുലും പ്രിയങ്കയും കൂടിക്കാഴ്ച നടത്തും.
തീർഥാടകർ സഞ്ചരിച്ച കാർ ബസുമായി ഇടിച്ച് 10 മരണം
പ്രയാഗ്രാജ്: വെള്ളിയാഴ്ച രാത്രി പ്രയാഗ്രാജിലെ മെജ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹൈവേയിൽ കാർ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. ഛത്തിസ്ഗഢിലെ കോർബ ജില്ലയിൽ നിന്നുള്ള തീർഥാടകരാണ് കുംഭമേളയിലേക്കുള്ള യാത്രയിൽ അപകടത്തിൽ പെട്ടത്. കാറിലുണ്ടായിരുന്ന 10 പേരും അപകടത്തിൽ മരിച്ചു. ബസിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കേറ്റു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പ്രയാഗ്രാജിലെ എസ്.ആർ.എൻ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.