കർണാടകയിൽ രണ്ട്​ ഉപമുഖ്യമന്ത്രിമാർ, ബുധനാഴ്​ച സത്യപ്രതിജ്​ഞ ചെയ്യുന്നത്​ മുഖ്യമന്ത്രി മാത്രം 

ബംഗളൂരു: കർണാടകയിൽ രണ്ട്​ ഉപമുഖ്യമന്ത്രിമാർക്ക്​ സാധ്യതയുണ്ടെന്ന്​ കോൺഗ്രസ്​ നേതാവ്​ ജി. പരമേശ്വര വ്യക്​തമാക്കി. നിയുക്​ത മുഖ്യമന്ത്രി എച്ച്​.ഡി കുമാരസ്വാമിയുമായി കൂടിക്കാഴ്​ച നടത്തുന്ന കേന്ദ്ര നേതൃത്വമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക എന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, നാളെ ജനതാദൾ നേതാവ്​ എച്ച്​.ഡി കുമാരസ്വാമി മാത്രമേ സത്യപ്രതിജ്​ഞ ചെയ്യുകയുള്ളൂവെന്ന്​ കോൺഗ്രസ്​ നേതാവ്​ ഡി.കെ ശിവകുമാർ അറിയിച്ചു. ബുധനാഴ്​ച നടക്കുമെന്ന്​ കരുതുന്ന വിശ്വാസവോ​െട്ടടുപ്പിന്​ ശേഷം മാത്രമേ മറ്റ്​ മന്ത്രിസഭാംഗങ്ങൾ സത്യപ്രതിജ്​ഞ ചെയ്യുകയുള്ളൂ​െവന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസം ജി. പരമേശ്വരയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന്​ വാർത്തകളുണ്ടായിരുന്നു. ആഭ്യന്തര മന്ത്രി സ്​ഥാനവും അദ്ദേഹത്തിന്​ നൽകുമെന്നായിരുന്നു സൂചന. എന്നാൽ രണ്ട്​ ഉപമുഖ്യമന്ത്രിമാരുടെ  സാധ്യതകളെ കുറിച്ച്​ ജനതാദൾ ഇതുവരെ അഭിപ്രായം വ്യക്​തമാക്കിയിട്ടില്ല. ശനിയാഴ്​ച രാത്രി നടന്ന കോൺഗ്രസ്​- ജനതാ ദൾ ​േയാഗത്തിൽ കോൺഗ്രസിന്​ 20 മന്ത്രി സ്​ഥാനവും ജനതാദളിന്​ 13 മന്ത്രി സ്​ഥാനവും നൽകാൻ തീരുമാനമായിരുന്നു. 

Tags:    
News Summary - Kumaraswamy May Have Two Deputies, Will Take Oath Alone, Says Congress -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.