മരണം 110, കോട്ടയിലെ ശിശുമരണം ഹൈപോതെർമിയ മൂലമെന്ന്​ വിദഗ്​ധർ

കോട്ട (രാജസ്​ഥാൻ): കോട്ട ജെ.കെ. ലോൺ ആശുപത്രിയിൽ ശിശുമരണം തുടർക്കഥയാകുന്നതിന്​ കാരണം ഹൈപോതെർമിയ ആണെന്ന്​ വ ിദഗ്​ധ സംഘത്തിൻെറ വിലയിരുത്തൽ. ശരീര ഊഷ്​മാവിൻെറ അനന്തുലിതാവസ്​ഥയാണ്​ ഹൈപോതെർമിയ.

ശരീര ഊഷ്​മാവ്​ 35 ഡിഗ്രി സേൽഷ്യസിന്​ (95 ഫാരൻഹീറ്റ്​) താഴേക്ക്​ പോകുന്ന അവസ്​ഥയാണിത്​. 37 ഡിഗ്രി സേൽഷ്യസ്​ (98.6 ഫാരൻഹീറ്റ്​) ആണ്​ സാധാരണ ശരീര ഊഷ്​മാവ്​. നവജാതശിശുക്കൾക്ക്​ 36.5 ഡിഗ്രി സേൽഷ്യസ്​ ശരീര ഊഷ്​മാവ്​ ആണ്​ വേണ്ടത്​. ഇതിലും താണുപോയപ്പോൾ ജീവൻ രക്ഷിക്കാൻ ആവശ്യമായ അടിസ്​ഥാന സൗകര്യങ്ങൾ ആശുപത്രിയിൽ ഇല്ലാതിരുന്നതാണ്​ ശിശുക്കളുടെ മരണം വർധിക്കാൻ കാരണമെന്ന്​ പരിശോധനക്ക്​ ശേഷം വിദഗ്​ധ സംഘം വ്യക്​തമാക്കി.

ശിശുക്കളുടെ ശരീര ഊഷ്​മാവ്​ സന്തുലിതമായി നിലനിർത്താനുള്ള ആശുപത്രിയിലെ വാമറുകൾ കേടായിരു​ന്നെന്നും ആവശ്യത്തിന്​ ഉപകരണങ്ങൾ ഇല്ലെന്നുമാണ്​ അന്വേഷണത്തിൽ കണ്ടെത്തിയത്​. അതിനിടെ, ഞായറാഴ്​ച മൂന്ന്​ കുട്ടികൾ കൂടി മരിച്ചപ്പോൾ കഴിഞ്ഞ 36 ദിവസത്തിനിടെ കോട്ട ആശുപത്രിയിൽ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 110 ആയി. കഴിഞ്ഞ ഡിസംബറിൽ മാത്രം 100 ശിശുക്കളാണ്​ ഇൗ സർക്കാർ ആശുപത്രിയിൽ മരിച്ചത്​. ഈ വർഷവും അടുപ്പിച്ചടുപ്പിച്ച്​ ശിശുമരണങ്ങൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടതോടെ ശനിയാഴ്​ചയാണ്​ കേന്ദ്രം നിയോഗിച്ച ജോഥ്​പുർ എ.ഐ.ഐ.എം.എസിലെ വിദഗ്​ധരടങ്ങുന്ന സംഘം ആശുപത്രിയിലെ അടിസ്​ഥാന സൗകര്യങ്ങളുടെ കുറവും ചികിത്സ​ പിഴവ്​ വന്നിട്ടുണ്ടോയെന്നും പരിശോധിക്കാനെത്തിയത്​​.

Tags:    
News Summary - Kota infant death due to hypothermia -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.