Posted On
date_range Updated On
date_range കൊങ്കൺപാത ഇരട്ടിപ്പിക്കും; പുതുതായി 21 സ്റ്റേഷനുകൾ കൂടി
പനാജി: കൊങ്കൺ റെയിൽപാതയുടെ ഒരു ഭാഗം ഇരട്ടിപ്പിക്കാനും പുതുതായി 21 സ്റ്റേഷനുകൾ കൂടി നിർമിക്കാനും പദ്ധതിയുള്ളതായി കൊങ്കൺ റെയിൽവെ കോർപറേഷൻ ജനറൽ മനേജർ ജോസഫ് ഇ. ജോർജ് അറിയിച്ചു. കർണാടകയിലെ മംഗലാപുരത്തുനിന്ന് മഹാരാഷ്ട്രയിലെ റോഹ വരെയുള്ള 738 കിലോമീറ്റർ പാതയിൽ 147 കിലോമീറ്ററാണ് ഉടൻ ഇരട്ടിപ്പിക്കുക.
പുതിയവ വരുന്നതോടെ സ്റ്റേഷനുകളുടെ എണ്ണം 87 ആയി ഉയരും. 3000 കോടി ചെലവിട്ടാണ് പാത ഇരട്ടിപ്പിക്കുന്നത്. ഇതിൽ 35 കിലോമീറ്റർ ഭാഗം ഗോവ മേഖലയിലാണ്. നിലവിൽ കൊങ്കൺപാതയിൽ 1110 കോടി ചെലവിട്ട് വൈദ്യുതീകരണം നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.